കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ ആനക്കൊമ്പിനു സമാനമായ വസ്തു എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലിലെ ഷോപ്പില്‍നിന്നു വാങ്ങിയതെന്നു വനംവകുപ്പ് കണ്ടെത്തി.
ഇതു വാങ്ങുന്നതിനായി മോന്സന് അയ്യായിരം രൂപയാണ് മുടക്കിയത്. നഗരത്തിലെത്തുന്ന വിദേശികള്‍ക്കായി കേരളത്തിലെ തനത് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഹോട്ടലിനുള്ളിലെ ഷോപ്പാണിത്. ഈ വസ്തുവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മോന്‍സനെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് വനംവകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. തെളിവെടുപ്പും നടത്തിയിരുന്നു.
മോന്‍സന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പിനോടും തിമിംഗലത്തിന്റെ അസ്ഥിയോടും സമാനമായ വസ്തു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷം മോന്‍സനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തിമിംഗലത്തിന്റെ അസ്ഥിക്കു സമാനമായ വസ്തു കണ്ടെത്തിയ കേസില്‍ ഇയാളെ വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
മോന്‍സന്റെ ആനക്കൊമ്പ് 5,000 രൂപയ്ക്കു വാങ്ങിയത്
03:07 PM Nov 06, 2021 | Deepika.com