+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ. ഫാദർ തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു

സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിലുള്ള സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രല്‍ വികാരി റെവ. ഫാ. തോമസ്‌ വര്‍ഗീസിനെ (സജി അച്ഛൻ) കോർ എപ്പിസ്കോപ്പ പദവിയ
റവ.  ഫാദർ  തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു
സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിലുള്ള സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രല്‍ വികാരി റെവ. ഫാ. തോമസ്‌ വര്‍ഗീസിനെ (സജി അച്ഛൻ) കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തുന്നു.

സിഡ്നിയിലെ ആദ്യകാല വൈദികനും ഓസ്ട്രേലിയയിലെ അനേകം ദേവാലയങ്ങളുടേയും കോണ്‍ഗ്രിഗേഷനുകളുടേയും സ്ഥാപകനുമായ റെവ. ഫാദർ തോമസ്‌ വര്‍ഗീസിനെ , സഭയുടെ വളർച്ചയ്ക്ക് നാളിതുവരെ നല്കിയ ബഹുമുഖ സേവനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് പൗരോഹിത്യ ശുശ്രൂഷയുടെ അടുത്ത പടിയായ കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

സെപ്‌റ്റംബർ 24 ശനിയാഴ്ച രാവിലെ സിഡ്നിയിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലാണ് വിശുദ്ധ സ്ഥാനാരോഹണം നടക്കുന്നത്. ചെന്നൈ ഭദ്രാസാനാധിപനും ഇടവക മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. യുഹാനോന്‍ മാര്‍ ദീയസ്കോറസ് തിരുമേനി ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ശേഷം സിഡ്നി വാട്ടിൽ ഗ്രോവിലെ സെന്റ് മാർക്‌സ് കോപ്‌റ്റിക് ഓർത്തഡോക്‌സ് കോളേജിൽ വച്ച് അനുമോദന യോഗം നടക്കും. മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുമോദന യോഗത്തിൽ സംബന്ധിക്കും.

1986-ൽ ഓസ്ട്രേലിയയിലേക്ക് എത്തിയ സജിയച്ഛൻ മാവേലിക്കര വിളനിലത്ത് കുടുംബാംഗമാണ്. 1996 നവംബര്‍ മാസം ശെമ്മാശപട്ടം സ്വീകരിച്ച അച്ഛന് 1998 ഒക്ടോബർ മാസം വൈദിക സ്ഥാനം ലഭിച്ചു. തന്നില്‍ ഏല്പ്പിക്കപ്പെട്ട കര്‍ത്തവ്യങ്ങള്‍ അനുഗ്രഹത്തോടെ നിറവേറ്റി നിർമ്മല പൌരോഹിത്യ ശുശ്രൂഷയുടെ ഇരുപത്തിനാലു വര്‍ഷങ്ങള്‍  പിന്നിടുകയാണ് ട സജി അച്ഛന്‍.

സത്യവിശ്വാസത്തോടെ ഏറെ ക്ലേശങ്ങള്‍ സഹിച്ച് സഭയുടെ വളര്‍ച്ചക്കായി ഓസ്ട്രേലിയയില്‍ അനേകം ദേവാലയങ്ങളും കോണ്‍ഗ്രിഗേഷനും സ്ഥാപിക്കാന്‍ ബഹുമാനപെട്ട സജി അച്ഛന്‍ മുന്‍കൈ എടുത്തു. സിഡ്നി, ബ്രിസ്ബേന്‍, കാന്‍ബറ, വാഗ വാഗ വൊള്ളന്‍കോങ്ങ്,, ഓറഞ്ച്, ടൌണ്‍സ്വില്‍ വയോങ് തുടങ്ങി ഓസ്ട്രേലിയയിലെ അനേക സ്ഥലങ്ങളില്‍ അച്ചന്‍റെ ശ്രമഫലമായി ദേവാലയങ്ങളും കോണ്‍ഗ്രിഗേഷനുകളും സ്ഥാപിക്കപെട്ടു. 1990 നവംബറില്‍ സെന്‍റ്റ് തോമസ്‌ കോണ്‍ഗ്രിഗേഷന്‍ എന്ന നാമതേയത്തില്‍ ആരംഭിക്കുകയും പിന്നീട് കത്തീഡ്രലായി ഉയർത്തുകയും ചെയ്ത സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ സ്ഥാപനം മുതല്‍ അതിന്‍റെ അമരക്കാരനായി നിന്ന് ഇടവകയുടെ ആത്മീകവും ഭൌതീകവും ആയ വളര്‍ച്ചക്ക് നിസ്തൂലമായ സേവനം ആണ് അച്ഛന്‍ നല്‍കിവരുന്നത്.

കൂടാതെ കാൻബെറയിലെ സെന്റ് ഗ്രീഗോ റിയോസ് ഓർത്തഡോക്സ് ഇടവകയുടെ അസോസിയേറ്റ് വികരിയായും വൊള്ളന്‍കോങ്ങ്, ഓറഞ്ച് കോണ്‍ഗ്രിഗേഷനുകളുടെ പട്ടക്കാരനായും സേവനമനുഷ്ഠിച്ചു വരുന്നു. ഓസ്ട്രേലിയയിലെ എകുമിനിക്കല്‍ കൌണ്‍സിലിലും കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിലും സജീവമായി പങ്കെടുക്കുന്ന അച്ഛന്‍ സിഡ്നിയിലെ സഹോദരീ സഭകളുംമായി ഉറ്റ ബന്ധം പുലര്‍ത്തിവരുന്നു.

ഓസ്ട്രേലിയയിലെ സഭാംഗങ്ങള്‍ക്ക് അഭിമാനവും അനുഗ്രഹവുമായ ഈ സ്ഥാനോരോഹണ ചടങ്ങില്‍ ഓസ്ട്രേലിയയിലെ വിവിധ ദേവാലയങ്ങളിലെ മതമേലദ്ധ്യക്ഷന്മാരും വൈദികരും വിശ്വാസികളും പങ്കെടുക്കും. വിപുലമായ ക്രമീകരണങ്ങളാണ് സിഡ്നി കത്തീഡ്രൽ സ്ഥാനോരോഹണ ശുശ്രൂഷകൾക്കായി ഒരുക്കിയിരിക്കുന്നത്. ദിദിമോസ് ടിവിയിലൂടെ മുഴുവൻ പരിപാടികകളുടെയും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
YouTube: https://youtu.be/eYrCzcwuoZo
Facebook: https://facebook.com/didymoslivewebcast/live