തലയ്ക്കടിയേറ്റു പിതാവ് മരിച്ചു; മകൻ കസ്റ്റഡിയിൽ

01:57 PM Nov 06, 2021 | Deepika.com
നേ​മം: ത​ല​യ്ക്ക​ടി​യേ​റ്റു ര​ക്തം വാ​ർന്നു വയോധികൻ മ​രി​ച്ചു. വെ​ള്ളാ​യ​ണി കാ​ര​യ്ക്കാ മ​ണ്ഡ​പം സെ​ൻ​റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്കു സ​മീ​പ​ത്തെ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ എ​ലി​യാ​സ് (80) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ക്ലീ​റ്റ​സ് (52) നെ ​നേ​മം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഇ​ന്നു പു​ല​ർ​ച്ചെ ഒന്നോടെ കൂ​ടി​യാ​ണ് സം​ഭ​വം. ത​ടിക്ക​ഷ​ണംകൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റു ര​ക്തം വാ​ർന്നു കി​ട​ന്ന എ​ലി​യാ​സി​നെ പോ​ലീ​സ് എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി​യി​ൽ ശ​ബ്ദം കേ​ട്ടു നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​കയാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെത്തു​ട​ർന്നു മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​ച്ഛ​നും മ​ക​നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മി​ക്ക ദി​വ​സം ഇ​രു​വ​രും മ​ദ്യ​പി​ച്ചു വ​ഴ​ക്ക് ഉ​ണ്ടാ​ക്കു​ക പ​തി​വാ​യി​രു​ന്നു. പ​ല​പ്പോ​ഴും നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ചു പോ​ലി​സ് എ​ത്തു​ക പ​തി​വാ​യി​രു​ന്നു.