ആലപ്പുഴ: ആലപ്പുഴ ആന്റി നർക്കോട്ടിക് സെല്ലിലെ ഡോഗ് ലിസി ജന്മദിന കേക്കുമായി എത്തിയപ്പോൾ കുരുന്നുകൾക്ക് ആഹ്ലാദവും ആവേശവും. ലിസിയുടെ ജന്മദിനം ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നു കുട്ടികളോടൊപ്പമാണ് ആഘോഷിച്ചത്.
ലിസിയെ ദീപാവലി ആശംസകൾ നേർന്ന് കുട്ടികൾ വരവേറ്റപ്പോൾ നമസ്കാരം എന്നു രണ്ട് കൈകൾ കൂപ്പി പോലീസ് ഡോഗ് ! ഡിജിപിയുടെ രണ്ട് മെറിറ്റോറിയസ് എക്സലന്റ് അവാർഡ് ജേതാവാണ് ലിസി.
ബർത്ത് ഡേ ക്യാപ്പ് അണിഞ്ഞെത്തിയ ലിസി പെട്ടെന്ന് എല്ലാവരുമായി ഇണങ്ങി ജീവനകാർക്കു ഷൈക്ക് ഹാൻഡ് നൽകി. നാലാമത് ജന്മദിനമാണ് ലിസിയുടേത്. ഒട്ടേറെ കേസുകൾ പിടിച്ചിട്ടുള്ള ലിസിയുടെ സംരക്ഷണം സിപിഒമാരായ മനുഷ് കെ. ദാസിന്റെയും പി.കെ. ദനേഷിന്റെയും കൈയിൽ ഭദ്രമാണ്.
ഡോഗ് സ്ക്വാഡിലെ സിപിഒമാരായ ഇരുവർക്കും ഡിജിപിയുടെ മെഡൽ ഓഫ് എക്സലന്റഅ അവാർഡ് ലഭിച്ചുണ്ട്. തോമസ് ആന്റണിയോടൊപ്പമാണ് ലിസി ബർത്ത് ഡേ കേക്കുമായി എത്തിയത്.
നാലാമത് ജന്മദിന കേക്ക് മുറിച്ചു ബർത്ത്ഡേ ഗാനമാലപിച്ചപ്പോൾ രണ്ട് കൈകൾ ഉയത്തി ലിസി നിന്നു. കേക്കിനു വേണ്ടി ലിസി വഴക്ക് കൂടിയപ്പോൾ ഒരു നുള്ള് കൊടുത്തു. പുറത്തുനിന്നുള്ള ഭക്ഷണം ലിസിക്കു നൽകാറില്ലന്നു മനേഷ് പറഞ്ഞു .
ബർത്ത് ഡേ കേക്കുമായി ലിസി എത്തി, കുരുന്നുകൾക്കു കൗതുകം
02:29 PM Nov 05, 2021 | Deepika.com