+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സസ്യാഹാരം കഴിക്കുന്നവർക്ക് കരൾ രോഗം വരുമോ?

വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ കരൾ രോഗം വരില്ല എന്നു പറയാൻ സാധിക്കുമോ? ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കരളിന്‍റെ ആരോഗ്യത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണം
സസ്യാഹാരം കഴിക്കുന്നവർക്ക് കരൾ രോഗം വരുമോ?
വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ കരൾ രോഗം വരില്ല എന്നു പറയാൻ സാധിക്കുമോ? ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം കരളിന്‍റെ ആരോഗ്യത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണം അത് സസ്യാഹാരമാണെങ്കിലും മാംസാഹാരമാണെങ്കിലും കഴിച്ചെങ്കിൽ മാത്രമേ കരളിന് ആരോഗ്യമുണ്ടാവുകയുള്ളൂു.

ഇഡ്ഡലിയും ദോശയും പച്ചക്കറി കൂട്ടിയുള്ള ഊണും മാത്രം ശീലമാക്കിയവർക്കും കരൾ രോഗം വരാനുള്ള സാധ്യതയുണ്ട്. കേരളീയർ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഭൂരിഭാഗവും കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയതാണ്. അതിലൊക്കെ പ്രോട്ടീന്‍റെ അളവ് കുറവും. അതാണ് 20 വയസു മുതലുള്ളവർക്കു പോലും ഫാറ്റിലിവർ രോഗം ഉണ്ടാകുന്നത്.

ഭക്ഷണക്രമത്തിൽ ചില വ്യതിയാനങ്ങൾ വരുത്തിയാൽ ശരീരത്തിനാവശ്യമുള്ള പ്രോട്ടീൻ ലഭിക്കുകയും അതുവഴി ഫാറ്റി ലിവർ പോലുള്ള കരൾ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്യാം. മാസാംഹാരം ഉപോഗിക്കുന്നവർ എല്ലാ ദിവസവും മൽസ്യം ഉൾപ്പെടുത്താൻ ശ്രമിക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാംസാഹാരവുമാകാം.

സസ്യാഹാരം മാത്രം കഴിക്കുന്നവരാണെങ്കിൽ ദിവസവും പയറും ഇലക്കറികളും കഴിക്കുക. എങ്കിൽ മാത്രമേ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭി്ക്കുകയുള്ളൂ. അതുവഴി കരൾ വീക്കവും കുറയ്ക്കാൻ സാധിക്കും.