+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെന്‍‌റിത്ത് മലയാളി കൂട്ടായ്മക്ക് പുതിയ നേതൃത്വം

സിഡ്നി: ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെന്‍‌റിത്ത് മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തോമസ് ജോൺ (പ്രസിഡന്‍റ്), ഹരിലാൽ വാമദേവൻ
പെന്‍‌റിത്ത് മലയാളി കൂട്ടായ്മക്ക് പുതിയ നേതൃത്വം
സിഡ്നി: ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെന്‍‌റിത്ത് മലയാളി അസോസിയേഷനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി തോമസ് ജോൺ (പ്രസിഡന്‍റ്), ഹരിലാൽ വാമദേവൻ (വൈസ് പ്രസിഡന്‍റ്), കിരൺ സജീവ് (സെക്രട്ടറി), ജോമോൻ കുര്യൻ (ട്രഷറർ), മനോജ് കുര്യൻ (അസിസ്റ്റന്‍റ് ട്രഷറർ), ഡോ. അവനീശ് പണിക്കർ (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സതീഷ് കുമാർ, ജോജോ ഫ്രാൻസിസ്, രാജേഷ് എറാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.

പെൻ‌റിത്ത് സെന്‍റ് നിക്കോളാസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

മൂന്നൂറിൽപരം കുടുംബങ്ങളിലായി ആയിരത്തിലേറെ അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ ചേർന്നു പ്രവർത്തിക്കുന്നത്. ഓസ്ട്രേലിയയിലേയും കേരളത്തിലേയും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനൊപ്പം മലയാളി കലാകാരന്മാരേയും കലാകാരികളേയും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാർഥികളെ അംഗീകരിക്കുന്ന വേദിയായും ഈ മലയാളി സംഘടന പ്രവർത്തിക്കുന്നു.