മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഈസ്റ്റർ-വിഷു ആഘോഷവും വാർഷികപൊതുയോഗവും ഏപ്രിൽ 30 ശനിയാഴ്ച വൈകീട്ട് 5.30 മുതൽ എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വച്ചു നടത്തുന്നു. ഡോ. ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഫീനിക്സ് ഫിനാൻസ് സർവീസസാണ് ഇവന്റ് സ്പോണ്സർ.
സിനിമാറ്റിക് ഡാൻസ്, ഗാനമേള, ഫ്യൂഷൻ ഡാൻസ്, കോമഡി സ്കിറ്റുകൾ, ബോളിവുഡ് ഡാൻസ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ വേദിയിൽ അരങ്ങേറും. പ്രസിഡന്റ് സഞ്ജു ജോണിന്റെ അധ്യക്ഷതയിൽ ചേരുന്ന വാർഷിക പൊതുയോഗത്തിൽ ബാബു വർക്കി സ്വാഗതം ആശംസിക്കും. സെക്രട്ടറി ജോബിൻ പുത്തൻ വാർഷികറിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് 2022-23 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. സിജോ കുര്യന്റെ നേതൃത്വത്തിൽ റെഡ് ചില്ലീസ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.
പോൾ സെബാസ്റ്റ്യൻ