+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ അൽഫോൻസാമ്മയുടെ തിരുനാൾ 27 ന്

മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ മദ്ധ്യസ്ഥ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഫെബ്രുവരി 27നു (ഞായർ) ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലു
മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ  അൽഫോൻസാമ്മയുടെ തിരുനാൾ  27 ന്
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ മദ്ധ്യസ്ഥ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഫെബ്രുവരി 27നു (ഞായർ) ആഘോഷിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ ഫെബ്രുവരി 18 മുതൽ ആരംഭിച്ചു.

ക്യാന്പൽഫീൽഡിലെ സോമെർസെറ്റ് റോഡിലുള്ള കാൽദീയൻ ദേവാലയത്തിലാണ് തിരുനാൾ ദിനത്തിലെ തിരുക്കർമ്മങ്ങൾ നടക്കുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനു കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ കൊടിയേറ്റു കർമം നിർവഹിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

നാലിന് ആഘോഷപൂർവമായ തിരുനാൾ പാട്ടുകുർബാനക്ക് മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ, ഫാ. വിൻസെന്‍റ് മഠത്തിപറന്പിൽ എന്നിവർ സഹകാർമികരായിരിക്കും.

വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കി ജൂബിലി ആഘോഷിക്കുന്ന കത്തീഡ്രൽ ഇടവകാംഗങ്ങളെ മൊമെന്‍റോ നൽകി ആദരിക്കും. തുടർന്നു വിശുദ്ധരുടെ തിരുശേഷിപ്പും തി സ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. സമാപന പ്രാർഥനകൾക്കു ശേഷം 2023 ലെ തിരുനാൾ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. ഏഴു മുതൽ സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ മ്യൂസിക് ബാൻഡ് സോംഗ്സ് ഓഫ് സെറാഫിംന്‍റെ നേതൃത്വത്തിൽ ലൈവ് ബാൻഡും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.

തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 26 നു (ശനി) കമ്യൂണിറ്റി ദിനമായി ആഘോഷിക്കും. രാവിലെ 10.30 മുതൽ 2.30 വരെ കാൽദീയൻ ദേവാലയ ഗ്രൗണ്ടിലാണ് ആഘോഷ പരിപാടികൾ. വിവിധ തരം റൈഡുകൾ, മ്യൂസിക് ബാൻഡ്, നാടൻ ഭക്ഷണം എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

38 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. തിരുനാൾ മനോഹരമാക്കുവാൻ കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

പോൾ സെബാസ്റ്റ്യൻ