രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml/dlആണു നോർമൽ യൂറിക്ക് ആസിഡ് നില.
ലക്ഷണങ്ങൾ
കാലിലെ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർദ്ധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം.
കാരണങ്ങൾ
പണ്ടുകാലത്ത് രാജാക്കൻമാരുടെ രോഗം എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ?പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം.
പ്രശ്നകാരി യൂറേറ്റ് എന്ന യൂറിക്ക് ആസിഡ്
90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന് അലിയുന്നതാകയാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോഗം കുറയാനും രോഗം വരാതിരിക്കാനും നല്ല വഴി.
വെള്ളം കുടിക്കുക, മൂത്രമൊഴിക്കുക
മൂത്രത്തിൽ കല്ലുള്ളവരോടും ഇങ്ങനെ തന്നെ ഉപദേശിക്കാറുണ്ട്. ഇവരെല്ലാം ധാരാളം വെളളം കൂടിക്കുകയും ചെയ്യും. പക്ഷേ, ധാരാളമായി മൂത്രമൊഴിക്കണമെന്ന കാര്യം വിട്ടു പോകും. കിട്ടുന്ന അവസരങ്ങളിലെല്ലാം മൂത്രമൊഴിച്ചാലേ മൂത്രത്തിലൂടെ പുറത്തു കളയേണ്ട മാലിന്യം കളയാനാകൂ. നാം കുടിക്കുന്ന വെള്ളത്തിന്റെ 60% മൂത്രത്തിലൂടെ തന്നെ പുറത്തുകളയണം.
അല്ലെങ്കിൽ കുടിച്ചവെള്ളം വിയർപ്പിലൂടെയോ മലത്തിലൂടെയോ ശ്വസനത്തിലൂടെയോ ശരീരം പുറത്തുകളയും. വൃക്കയിൽ അമോണിയം ആസിഡ് യൂറേറ്റ് ക്രിസ്റ്റലുകളും അടിയാം. കുറഞ്ഞതു 10 ഗ്ലാസ് വെള്ളം കുടിക്കുക, അതുപോലെ ധാരാളം മൂത്രമൊഴിക്കുക.
ഭക്ഷണത്തിലെ തകരാറുകൾ
10% ആളുകളിൽ ഭക്ഷണത്തിലെ തകരാറുകളാണ് യൂറിക്കാസിഡ് അടിയാൻ കാരണമാകുന്നത്.
* മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽത്തന്നെ ബിയർ ആണു ഭീകരൻ. * കോള പാനീയങ്ങൾ ഒഴിവാക്കുക. * മാംസ ഭക്ഷണം അതിൽ തന്നെ കരൾ, ഹൃദയം, വൃക്ക
എന്നിവ നിർബന്ധമായും ഒഴിവാക്കുക.
* കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും യൂറിക്കാസിഡുണ്ടാക്കുന്ന പ്യൂറിൻ എന്ന ഘടകം കൂടുതലായുണ്ട്.
ഇക്കാര്യത്തിൽ നെത്തോലി അത്ര ചെറിയ മീനല്ല. ഉണക്ക മത്തിയിലും നത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയിലേ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു.
* ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചക്കറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട്. എന്നാലവ പ്രശ്നക്കാരല്ല എന്നും ചില സംസാരമുണ്ട്. പയർ, ചീര, ബീൻസ്, പരിപ്പ് എന്നിവയിൽ പ്യൂറിൻ ഉണ്ട്. മൂന്നുനേരവും ഇത്തരം പച്ചക്കറികൾ ധാരാളമായി കഴിച്ചാൽ ഗൗട്ട് വന്നുകൂടയ്കയില്ല.
കഴിക്കാവുന്ന ഭക്ഷനപാനീയങ്ങൾ
* കാപ്പിയും പാലും പാലുല്പന്നങ്ങളും കഴിക്കാം. വെള്ളരിക്ക, റാഡിഷ്, ഉള്ളി, ആപ്പിൾ എന്നിവ കഴിക്കാം. ആപ്പിളിൽ നിന്നുമുണ്ടാക്കുന്ന ആപ്പിൾ സിഡാർ വിനാഗിരിയിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് രക്തത്തിലെ യൂറിക്കാസിഡിനെ അലിയിച്ചുകളയുമെന്നതിനാൽ ആപ്പിൾ സുരക്ഷിതമായി ഉപയോഗിക്കാം.
* കാരറ്റ്, ബീറ്റ് റൂട്ട്, വെള്ളരിക്ക ഒക്കെ ജ്യൂസായി കഴിക്കുക.
* നെല്ലിക്ക, നാരങ്ങ എന്നിങ്ങനെ വിറ്റമിൻ സി അടങ്ങിയവ പാനീയമായി ഉപയോഗിക്കാം.
* ഏത്തപ്പഴവും ഗ്രീൻ ടീ യും ഉപയോഗിക്കാം.
എന്തായാലും സന്ധിവേദന ഉള്ളവർ രക്തത്തിലെ സിറം യൂറിക്കാസിഡ് കൂടി ഒന്നു പരിശോധിച്ചു വയ്ക്കുക . അഥവാ കൂടുന്നുവെന്ന് തോന്നിയാൽ നിയന്ത്രിക്കാമല്ലോ?
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ
മൊബൈൽ 9447689239 :
drmanoj.1973@yahoo.com