കൊച്ചി: എറണാകുളം ചമ്പക്കരയിലെ മഹിളാ മന്ദിരത്തില്‍നിന്ന് കടന്നുകളഞ്ഞ മൂന്നു യുവതികളില്‍ പോലീസിനെ വെട്ടിച്ചു മുങ്ങിയ ബംഗ്ലാദേശ് സ്വദേശിനിയെ പോലീസ് പിടികൂടി തിരികെയെത്തിച്ചു.
തമിഴ്നാട് ഉദുമല്‍പെട്ടില്‍ സുഹൃത്തിനൊപ്പം ഒളിവില്‍ താമസിച്ചുവരികയായിരുന്നു യുവതി. ഫോണ്‍ വിളികള്‍ക്കു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ചമ്പക്കരയിലെ മഹിളാ മന്ദിരത്തിലേക്കുതന്നെ മാറ്റി.
പോക്സോ കേസില്‍ ഇരയായ യുവതി അഞ്ച് വര്‍ഷം മുമ്പാണ് മഹിളാ മന്ദിരത്തില്‍ എത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 20 നാണ് ബംഗ്ലാദേശ് സ്വദേശിനിയടക്കം മൂന്നുപേര്‍ മഹിളാമന്ദിരത്തില്‍നിന്ന് കടന്നുകളഞ്ഞത്.
രണ്ടുപേരെ കോഴിക്കോടുനിന്നു തൊട്ടടുത്ത ദിവസംതന്നെ കണ്ടെത്തി തിരികെ എത്തിച്ചിരുന്നു.
മഹിളാമന്ദിരത്തിൽനിന്നു മുങ്ങിയ യുവതിയെ പിടികൂടി
11:43 AM Nov 05, 2021 | Deepika.com