+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേനിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു

ബ്രിസ്ബേൻ: ഓസ്ടേലിയയിലെ ബ്രിസ്ബേൻ കേന്ദ്രീകരിച്ച് 2008ൽ രൂപീകൃതമായ സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക, തങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായ ദേവാലയത്തിന് ജനുവരി 23 നു തറക്കല്ലിട്ടു. 2019ൽ പള്
ബ്രിസ്ബേനിൽ  മലങ്കര ഓർത്തോഡോക്സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു
ബ്രിസ്ബേൻ: ഓസ്ടേലിയയിലെ ബ്രിസ്ബേൻ കേന്ദ്രീകരിച്ച് 2008-ൽ രൂപീകൃതമായ സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക, തങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായ ദേവാലയത്തിന് ജനുവരി 23 നു തറക്കല്ലിട്ടു.

2019-ൽ പള്ളിയുടെ കെട്ടിട നിർമാണത്തിനായി മക്കെൻസി എന്ന സ്ഥലത്ത് വാങ്ങിയ 7.5 ഏക്കർ സ്ഥലത്താണ് വികാരി ഫാ. ജാക്സ് ജേക്കബിന്‍റെ മുഖ്യ കാർമികത്വത്തിൽ തറക്കല്ലിട്ടത് .

മുറൂക്ക സെന്‍റ് ബ്രണ്ടൻസ് കത്തോലിക്ക പള്ളി വികാരി ഫാ. ഡാൻ റെഡ് ഹെഡ്, ആർക്കിടെക്ട് പീറ്റർ ബോയ്സ്, കെട്ടിട നിർമാതാവ് വസിലീസ് എന്നിവർക്കൊപ്പം ബ്രിസ്ബേനിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി. ട്രസ്റ്റിമാരായ എബി ജേക്കബ്, ജിതിൻ ജയിംസ്, സെക്രട്ടറി അജോ ജോൺ എന്നിവർ നേതൃത്വം നൽകി.

ആഷിഷ് പുന്നൂസ്