ബ്രിസ്ബെയ്ൻ: ഉറ്റവരുടെ വിയോഗ വാർത്ത നിമിഷാർധത്തിൽ തേടിയെത്തിയതിന്റ മരവിപ്പിൽ ഒരു മലയാളികുടുംബം. ടൗണ്‍സ്വിൽ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സൽജൻ ജോണ്‍ കുന്നംകോട്ടിന്റെ കുടുംബത്തെയാണ് വിയോഗവാർത്ത തേടിയെത്തിയത്.
സൽജന്റെ പിതാവ് തൊടുപുഴ പുതുപ്പെരിയാരം കുന്നംകോട്ടു ജോണ്‍(76), ഭാര്യ ലീബയുടെ പിതാവ് എരുമേലി ഏയ്ഞ്ചൽവാലി സ്റ്റീഫൻ ചിറക്കലാത്ത്(74)എന്നിവർ ഇന്നലെയാണ് ചുരുങ്ങിയ മണിക്കൂറിന്റെ ഇടവേളയിൽ അന്തരിച്ചത്.് .
നേരത്തേ ബ്രിസ്ബെയ്ൻ വോളിബോൾ ടീമിലും വടംവലി ടീമിലും മുൻ നിരക്കാരനായിരുന്ന സൽജൻ ടൗണ്‍സ്വില്ലിലേക്കു മാറുകയായിരുന്നു .ടൗണ്‍സ്വിൽ യൂണിവഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ ലീബ ടൗണ്‍സ്വിൽ സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി പ്രയർ ഗ്രൂപ്പ് ലീഡറാണ് .
തൊടുപുഴ പുതുപ്പരിയാരം കുന്നംകോട്ട് (എലിക്കുളത്തിൽ) കെ.എ. ജോണ്‍ (76) ആണ് ബുധനാഴ്ച്ച ആദ്യം മരിച്ചത്. അധികം കഴിയും മുന്‍പേ സ്റ്റീഫനും മരിച്ചു.
ജോണ്‍ കുന്നംകോട്ടിന്റെ സംസ്കാരം നെടിയശാല സെന്റ് മേരീസ് പള്ളിയിൽ നടത്തി.
ഭാര്യ: മേരി രാമപുരം നടുവിലാംമാക്കൽ കുടുംബാംഗം. മക്കൾ: സൽജൻ, റോജൻ ജോണ്‍. മരുമക്കൾ: ലീ ബസൽജൻ , രശ്മി കുന്നപ്പള്ളിൽ ചീനിക്കുഴി.
എരുമേലി ഏയ്ഞ്ചൽവാലി ചിറക്കലാത്ത് സ്റ്റീഫന്റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് പള്ളിയിൽ നടക്കും.
തോമസ് ടി. ഓണാട്ട്