മെൽബണ്‍: ക്ലയിറ്റൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രധാനപെരുനാൾ നവംബർ 27, 28 തീയതികളിൽ ആഘോഷപൂർവം കൊണ്ടാടി. നവംബർ 27ന് ശനിയാഴ്ച സന്ധ്യാപ്രാർഥനയ്ക്കു ശേഷം മെൽബണ്‍ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. സി.എ ഐസക് വചന പ്രഘോഷണം നടത്തി. തുടർന്ന് പള്ളിക്കു ചുറ്റിയുള്ള പ്രദക്ഷിണത്തിനുശേഷം ആശീർവാദത്തോടെ ഒന്നാം ദിവസത്തെ ചടങ്ങുകൾ സമാപിച്ചു.
28 ഞായർ രാവിലെ 7.30ന് പ്രഭാത നമസ്കാരത്തിനും, വികാരി റവ. ഫാ. സാം ബേബി, മുൻ വികാരി റവ. ഫാ. ഫെർഡിനാന്റ് പത്രോസ്, വാഗാ വാഗാ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ചാൾസു് മോൻ ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തിലുള്ള വി. മൂന്നിൻമേൽ കുർബാനക്കുശേഷം പ്രദക്ഷിണവും, പരിശുദ്ധ പരുമല തിരുമേനിയോടുള്ളമധ്യസ്ഥ പ്രാർഥനയും, ആശീർവാദവും നടന്നു.
വഴിപാട് സാധനങ്ങളുടെ ലേലത്തിനും ( Harvest Festival), നേർച്ചവിളന്പിനും ശേഷം വികാരി ഫാ.സാം ബേബി കൊടിയിറക്കിയതോടുകൂടി പെരുനാളിന് സമാപനമായി. വികാരിയെ കൂടാതെ ട്രസ്റ്റി എബ്രാഹം. പി ജോർജ്, സെക്രട്ടറി ജിബിൻ മാത്യൂ, മറ്റു കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകിയ പെരുന്നാളിന് എല്ലാ ഇടവകജനങ്ങളുടേയും സജീവ സാന്നിധ്യവും സഹകരണവും ആദിയോടന്ത്യം ഉണ്ടായിരുന്നു.
എബി പൊയ്ക്കാട്ടിൽ