* ഇൻഫ്ളുവൻസ(പകർച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. * ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.
* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിൽ സ്പർശിച്ചശേഷം കൈകൾസോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കുക
* ആൾക്കൂട്ടങ്ങൾക്കിടയിൽ ഏറെനേരം ചെലവഴിക്കുന്നത് ഒഴിവാക്കുക.
* മുറികളിൽ വേണ്ടത്ര വായുസഞ്ചാരത്തിനുളള സൗകര്യമേർപ്പെടുത്തുക.
* ആരോഗ്യശീലങ്ങൾ പാലിക്കുക, ആരോഗ്യഭക്ഷണം ശീലമാക്കുക.
രോഗവ്യാപനം തടയാം
*തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപയോഗിക്കുന്ന ടിഷ്യു പേപ്പറും ടവ്വലും നശിപ്പിച്ചു കളയുക. * കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ടു സ്പർശിക്കുന്നത്്് ഒഴിവാക്കുക. സ്പർശിക്കാനിടയായാൽ കൈകൾ സോപ്പോ അണുനാശിനിയോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. * രോഗബാധിതരുമായി അടുത്തിടപഴകുന്നത്് ഒഴിവാക്കുക. രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഹാരം എന്നിവ മറ്റുളളവർ പങ്കിടരുത്. * പകർച്ചപ്പനി മാറുന്നതുവരെ ജോലിക്കും പഠനത്തിനും പോകുന്നതും മറ്റുളളവരുമായി അടുത്തു പെരുമാറുന്നതും ഒഴിവാക്കണം.
പകർച്ചപ്പനി തടയാം പ്രതിരോധിക്കാം
03:37 PM Aug 28, 2019 | Deepika.com