പെർത്ത്: ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വവുമായി ഒൻപതാം വർഷത്തിലേക്ക്.
ഒക്ടോബർ 23നു ചേർന്ന വാർഷിക പൊതുയോഗത്തിൽ 2021-22ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് മാതൃകാപരവും അംഗങ്ങളുടെ ജീവ കാരുണ്യവും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിന് ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി തികച്ചും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ് പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ. മുൻ പ്രസിഡന്റ് ലിജു പ്രഭാത് അധ്യക്ഷനായ മീറ്റിംഗിൽ സെക്രട്ടറി റിച്ചി ജോണ്‍ കഴിഞ്ഞ ഒരു വർഷത്ത പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജനു തോമസ് ഫൈനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രസിഡന്റ് ബാബു ജോണ്‍, സെക്രട്ടറി ജോമോൻ ജോസഫ്, ട്രഷറർ ജോ പ്രവീണ്‍ എന്നിവരോടൊപ്പം വിപുലമായ ഒരു കമ്മറ്റിയും രൂപീകരിച്ചു. പുതുതലമുറക്ക് നമ്മുടെ സംസ്കാരവും, തനിമയും പകർന്നു നൽകുന്നതോടൊപ്പം തദ്ദേശ്യമായ സംസ്കാരത്തോടെ ഇഴകിച്ചേർന്ന് വളരുന്നതിനാവിശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നു നിയുക്ത പ്രസിഡന്റ് പറയുകയുണ്ടായി.
കോവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചതിൽ പ്യൂമ പ്രവർത്തകർ ചാരിതാർഥ്യം കൊള്ളുന്നു. കിഡ്സ് സ്കിൽ ഡെവെലപ്മെന്റ്, പ്യൂമ ജലോത്സവം സീസണ് 2, ഓസ്ട്രേലിയൻ ബുഷ്ഫയർ ചാരിറ്റി സംഭാവന കൂടാതെ പെർത്തിൽ മലയാളികളുടെ ഇടയിലുണ്ടായ ആകസ്മിക മരണങ്ങളിൽ കൈത്താങ്ങാകുവാൻ പുമയോടൊപ്പം നിന്ന പെർത് മലയാളികളുടെ ഉദാര മനസ്കതക്ക് നന്ദി. തുടർന്നും പെർത്ത് മലയാളികളുടെ നിസീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ടു എന്നും പെർത്ത് മലയാളികളോടൊപ്പം പെർത്ത് മലയാളികൾക്ക് വേണ്ടി.