+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്യാ​സ​ത്തെ പുച്ഛിക്കുന്നവരോടു പറയാനുള്ളത്

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ധാ​​​​​രാ​​​​​ളം സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ൾ പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ന്‍റെ ദു​​​​​ര​​​​​ന്ത​​​​​മു​​​​​ഖം ക​
സ​ന്യാ​സ​ത്തെ പുച്ഛിക്കുന്നവരോടു പറയാനുള്ളത്
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ധാ​​​​​രാ​​​​​ളം സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ൾ പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ന്‍റെ ദു​​​​​ര​​​​​ന്ത​​​​​മു​​​​​ഖം ക​​​​​ണ്ട് എ​​​​​ന്തു ചെ​​​​​യ്യ​​​​​ണമെന്ന​​​​​റി​​​​​യാ​​​​​തെ പ​​​​​ക​​​​​ച്ചു നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലും ചി​​​​​ല ചാ​​​​​ന​​​​​ലു​​​​​ക​​​​​ൾ ക്രൈ​​​​​സ്ത​​​​​വ സ​​​​​ന്യാ​​​​​സ​​​​​ത്തെ ത​​​​​റ​​​​​യി​​​​​ലി​​​​​ട്ടു ച​​​​​വി​​​​​ട്ടിത്തൂ​​​​​ക്കാ​​​​​ൻ കാ​​​​​ട്ടു​​​​​ന്ന ഈ ​​​​​വെ​​​​​മ്പ​​​​​ൽ കാ​​​​​ണു​​​​​മ്പോ​​​​​ൾ ഒ​​​​​രു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​യാ​​​​​യ എ​​​​​നി​​​​​ക്കു മൗ​​​​​നം പാ​​​​​ലി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല.

കു​​​​​റ​​​​​ച്ചു മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി പ​​​​​ല​​​​​പ്പോ​​​​​ഴും ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ ചോ​​​​​ദി​​​​​ക്കു​​​​​ന്ന ചി​​​​​ല ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു ചാ​​​​​ന​​​​​ലു​​​​​കാ​​​​​ർ​​​​​ക്കും ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കും ഒ​​​​​രു നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ൽ എ​​​​​ത്താ​​​​​നോ സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ കാ​​​​​ത​​​​​ലാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​വാ​​​​​നോ ക​​​​​ഴി​​​​​യാ​​​​​തെ​​​​​വ​​​​​രു​​​​​മ്പോ​​​​​ൾ വാ​​​​​യി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​തെ​​​​​ല്ലാം വി​​​​​ളി​​​​​ച്ചു​​​​​പ​​​​​റ​​​​​യു​​​​​ക​​​​​യും പി​​​​​ന്നെ ചി​​​​​ല​​​​​ർ മാ​​​​​യാ​​​​​ലോ​​​​​ക​​​​​ത്തി​​​​​ലി​​​​​രു​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന പി​​​​​ച്ചും പേ​​​​​യും പോ​​​​​ലും “വ​​​​​ലി​​​​​യ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ” ആ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന ചി​​​​​ല ചാ​​​​​ന​​​​​ലു​​​​​കാ​​​​​രോ​​​​​ടും: ഈ ​​​​​വി​​​​​ഡ്ഢി​​​​​ത്ത​​​​​ങ്ങ​​​​​ൾകൊ​​​​​ണ്ടൊന്നും സ​​​​​ന്യാ​​​​​സം ത​​​​​ക​​​​​ർ​​​​​ന്നുത​​​​​രി​​​​​പ്പ​​​​​ണം ആ​​​​​കു​​​​​മെ​​​​​ന്നു ക​​​​​രു​​​​​ത​​​​​രു​​​​​ത്.

ക്രൈ​​​​​സ്ത​​​​​വ സ​​​​​ന്യാ​​​​​സ​​​​​ത്തെ നി​​​​​ന്ദി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള ട്രോ​​​​​ളു​​​​​ക​​​​​ൾ ഇ​​​​​ടു​​​​​ന്ന​​​​​വ​​​​​രോ​​​​​ട് ഒ​​​​​ന്നു ര​​​​​ണ്ടു മ​​​​​റു​​​​​ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ച്ചു​​​​​കൊ​​​​​ണ്ട് എ​​​​​നി​​​​​ക്ക​​​​​റി​​​​​യാ​​​​​വു​​​​​ന്ന ചി​​​​​ല യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ൾ വാ​​യ​​ന​​ക്കാ​​രു​​മാ​​യി പ​​​​​ങ്കു​​​​​വ​​​​​യ്ക്കാ​​​​​ൻ ഞാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു.

ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്ക​​​രു​​​ത്

സാ​​​​​ധാ​​​​​ര​​​​​ണ ഒ​​​​​രു കു​​​​​ടും​​​​​ബജീ​​​​​വി​​​​​തം എ​​​​​ടു​​​​​ത്താ​​​​​ൽ പോ​​​​​ലും അ​​​​​തി​​​​​ന് അ​​​​​തി​​​​​ന്‍റേ​​​​​താ​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ണ്ട്. ഭ​​​​​ർ​​​​​ത്താ​​​​​വും ഭാ​​​​​ര്യ​​​​​യും ജോ​​​​​ലി ചെ​​​​​യ്തു കു​​​​​ടും​​​​​ബം പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ ഒ​​​​​രു സു​​​​​പ്ര​​​​​ഭാ​​​​​ത​​​​​ത്തി​​​​​ൽ ഭാ​​​​​ര്യ ത​​​​​ന്‍റെ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നോ​​​​​ടു പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​ണ്; ഇ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ എ​​​​​നി​​​​​ക്കു കി​​​​​ട്ടു​​​​​ന്ന ശ​​​​​മ്പ​​​​​ളം മു​​​​​ഴു​​​​​വ​​​​​ൻ ഞാ​​​​​ൻ എ​​​​​നി​​​​​ക്ക് ഇ​​​​​ഷ്ട​​​​​മു​​​​​ള്ളപോ​​​​​ലെ ചെ​​​​​ല​​​​​വാ​​​​​ക്കുമെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു ബാ​​​​​ങ്കി​​​​​ൽ പോ​​​​​യി ലോ​​​​​ണെ​​​​​ടു​​​​​ത്തു സ്വ​​​​​ന്ത​​​​​മാ​​​​​യി ഒ​​​​​രു കാ​​​​​റു വാ​​​​​ങ്ങി​​​​​യാ​​​​​ൽ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ മ​​​​​നോ​​​​​ഭാ​​​​​വം എ​​​​​ന്താ​​​​​യി​​​​​രി​​​​​ക്കും?

ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നോ​​​​​ടു കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​നു പോ​​​​​കു​​​​​ന്നു എ​​​​​ന്നുപ​​​​​റ​​​​​ഞ്ഞി​​​​​ട്ട് എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തു പോ​​​​​യി ഒ​​​​​രു ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നും ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​മെ​​​​​തിരേ സം​​​​​സാ​​​​​രി​​​​​ച്ചി​​​​​ട്ടു പാ​​​​​തി​​​​​രാ​​​​​ത്രി​​​​​ എ​​​​​പ്പോ​​​​​ഴോ ഒ​​​​​ന്നും സം​​​​​ഭ​​​​​വി​​​​​ക്കാ​​​​​ത്ത മ​​​​​ട്ടി​​​​​ൽ ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​യ്ക്കി​​​​​ട​​​​​യി​​​​​ൽ ക​​​​​ണ്ടു​​​​​മു​​​​​ട്ടി​​​​​യ ഒ​​​​​രു ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സ്റ്റി​​​​​നെ​​​​​യും കൊ​​​​​ണ്ട് ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലോ​​​​​ട്ടു ക​​​​​യ​​​​​റി​​​​​ച്ചെ​​​​​ന്നാ​​​​​ൽ എ​​​​​ന്താ​​​​​യി​​​​​രി​​​​​ക്കും അ​​​​​വ​​​​​സ്ഥ?

ഈ ​​​​​ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണം ഞാ​​​​​ൻ മു​​​​​ക​​​​​ളി​​​​​ൽ പ​​​​​റ​​​​​യാ​​​​​ൻ കാ​​​​​ര​​​​​ണം, ഈ ​​​​​ലോ​​​​​ക​​​​​ത്തു​​​​​ള്ള ഏ​​​​​തു പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​തി​​​​ന്‍റേ​​​​താ​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ച​​​​​ട്ട​​​​​ങ്ങ​​​​​ളും ഉ​​​​​ണ്ട് എ​​​​​ന്ന് ഓ​​​​​ര്‍​മി​​​​പ്പി​​​​​ക്കാ​​​​​നാണ‌്‌. ആ ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ച​​​​​ട്ട​​​​​ങ്ങ​​​​​ളും പാ​​​​​ലി​​​​​ക്കാ​​​​​തെ വ​​​​​രു​​​​​മ്പോ​​​​​ൾ അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​ന​​​​​ട​​​​​പ​​​​​ടി ഉ​​​​​ണ്ടാ​​​​​കു​​​​മെ​​​​​ന്നു​​​​​ള്ള​​​​​ത് ഉ​​​​​റ​​​​​പ്പാ​​​​​ണ്. ഒ​​​​​രു ചെ​​​​​റി​​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ പോ​​​​​ലും ഇ​​​​​ത്ത​​​​​രം അ​​​​​ച്ച​​​​​ട​​​​​ക്ക ന​​​​​ട​​​​​പ​​​​​ടി സ്വ​​​​​ാഭാ​​​​​വി​​​​​കമാണ്. ഈ ​​​​​ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ന്ന മ​​​​​ഹാ​​​​​ന്മാ​​​​​ർ​​​​​ക്കു ധൈ​​​​​ര്യ​​​​​മു​​​​​ണ്ടോ മ​​​​​റ്റേ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു ചാ​​​​​ന​​​​​ലി​​​​​ൽ പോ​​​​​യി​​​​​രു​​​​​ന്നു താ​​​​​ൻ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന ചാ​​​​​ന​​​​​ലി​​​​​നെതി​​​​​രാ​​​​​യി എ​​​​​ന്തെ​​​​​ങ്കി​​​​​ലും ഒ​​​​​ന്നു സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ?

കാ​​​ർ വാ​​​ങ്ങു​​​ന്ന​​​ത് തെ​​​റ്റോ?

ഒ​​​​​രു കാ​​​​​ർ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് ഇ​​​​​ത്ര വ​​​​​ലി​​​​​യ തെ​​​​​റ്റാ​​​​​ണോ എ​​​​​ന്നു ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രോ​​​​​ടു പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത് ഇ​​​​​താ​​​​​ണ്. ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യു​​​​​ടെ പ​​​​​ര​​​​​മാ​​​​​ധി​​​​​കാ​​​​​രി​​​​​യാ​​​​​യ ഫ്രാ​​​​​ൻ​​​​​സി​​​​​സ് പാ​​​​​പ്പ ഈ​​​​​ശോസ​​​​​ഭ​​​​​യി​​​​​ലെ ഒ​​​​​രു അം​​​​​ഗ​​​​​മാ​​​​​ണ്. ബെ​​​​​ന​​​​​ഡി​​​​​ക്‌ട‌് പാ​​​​​പ്പ​​​​​യെ​​​​​പ്പോ​​​​​ലെ ഒ​​​​​രു ദി​​​​​വ​​​​​സം ത​​​​​ന്‍റെ സ്ഥാ​​​​​നം രാ​​​​​ജി​​​​​വ​​​​​ച്ചു സ്വ​​​​​ന്തം സ​​​​​ന്യാ​​​​​സസ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​കെചെ​​​​​ല്ലു​​​​​ക​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ഒ​​​​​രു വ​​​​​ണ്ടി വാ​​​​​ങ്ങാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹം തോ​​​​​ന്നു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മേ​​​​​ല​​​​​ധി​​​​​കാ​​​​​രി​​​​​യു​​​​​ടെ അ​​​​​നു​​​​​വാ​​​​​ദം ചോ​​​​​ദി​​​​​ച്ചു വാ​​​​​ങ്ങി​​​​​യാ​​​​​ൽ മാ​​​​​ത്ര​​​​​മേ അ​​​​​തി​​​​​നു സാ​​​​​ധി​​​​​ക്കൂ. കാ​​​​​ര​​​​​ണം അ​​​​​ദ്ദേ​​​​​ഹം ഒ​​​​​രു സ​​​​​ന്യാ​​​​​സി​​​​​യാ​​​​​ണ്. ഞാ​​​​​ൻ പാ​​​​​പ്പാ​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞി​​​​​ട്ട് അ​​​​​വി​​​​​ടെ കാ​​​​​ര്യ​​​​​മി​​​​​ല്ല.

ഫ്രാ​​​​​ൻ​​​​​സി​​​​​സ് പാ​​​​​പ്പ​​​​​യെ​​​​​ക്കാ​​​​​ളും വ​​​​​ലി​​​​​യ വി​​​​​ശു​​​​​ദ്ധി, പ്രേ​​​​​ഷി​​​​​ത പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നാ​​​​യി എ​​​​​നി​​​​​ക്ക് സ്വ​​​​​ന്ത​​​​​മാ​​​​​യി കാ​​​​​ർ വേ​​​​​ണ​​​​മെ​​​​ന്നു വാ​​​​​ശിപി​​​​​ടി​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ടോ? ഫ്രാ​​​​​ൻ​​​​​സി​​​​​സ് പാ​​​​​പ്പ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യി​​​​​ലെ ബോ​​​​​നോ​​​​​സൈ​​​​​റ​​​​​സ് എ​​​​​ന്ന പ​​​​​ട്ട​​​​​ണ​​​​​ത്തി​​​​​ൽ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ ക​​​​​ർ​​​​​ദി​​​​​നാ​​​​​ളാ​​​​​യി സേ​​​​​വ​​​​​നം ചെ​​​​​യ്ത​​​​​പ്പോ​​​​​ൾപോലും സ്വ​​​​​ന്ത​​​​​മാ​​​​​യി ഒ​​​​​രു കാ​​​​​ർ വാ​​​​​ങ്ങാതെ ആ ​​​​​ദേ​​​​​ശ​​​​​ത്തെ പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രെ പോ​​​​​ലെ ബ​​​​സു​​​​​ക​​​​​ളി​​​​​ലും ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ലും യാ​​​​​ത്ര ചെ​​​​​യ്താ​​​​​ണ് പ്രേ​​​​​ഷി​​​​​തപ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

ഫ്രാ​​​​​ൻ​​​​​സി​​​​​സ് പാ​​​​​പ്പ കാ​​​​​ട്ടി​​​​​ത്ത​​​​​ന്ന മാ​​​​​തൃ​​​​​ക​​​​​യാ​​​​​ണോ, അ​​​​​തോ ഒ​​​​​രു കാ​​​​​ർ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ മാ​​​​​ത്രമേ എ​​​​​നി​​​​​ക്കു പ്രേ​​​​​ഷി​​​​​തപ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്താ​​​​​ൻ പ​​​​​റ്റു​​​​​ക​​​​​യു​​​​​ള്ളൂ എ​​​​​ന്ന മി​​​​​ടു​​​​​ക്കാ​​​​​ണോ ഒ​​​​​രു യ​​​​​ഥാ​​​​​ർ​​​​ഥ വി​​​​​ശ്വാ​​​​​സി​​​​​ക്ക് ഉ​​​​​ചി​​​​​ത​​​​​മാ​​​​​യി തോ​​​​​ന്നു​​​​​ന്ന​​​​​ത്? അ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ ഇ​​​​​തു​​​​​പോ​​​​​ല​​​​​ത്തെ വി​​​​​ക​​​​​ല​​​​​മാ​​​​​യ കാ​​​​​ഴ്ചപ്പാ​​​​​ട​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ എ​​​​​ല്ലാ ക​​​​​ന്യാ​​​​​സ്ത്രീ​​​​മാ​​​​​രും സ്വ​​​​​ന്ത​​​​​മാ​​​​യി ഓ​​​​​രോ കാ​​​​​ർ വാ​​​​​ങ്ങി​​​​​യാ​​​​​ല​​​​​ത്തെ അ​​​​​വ​​​​​സ്ഥ എ​​​​​ന്താ​​​​​യി​​​​​രി​​​​ക്കും?

ചു​​​രി​​​ദാ​​​ർ ഇ​​​ട്ടാ​​​ൽ

ചൂ​​​​​ട് സ​​​​​ഹി​​​​​ക്കാ​​​​​ൻ പ​​​​​റ്റാ​​​​​തെ ഒ​​​​​രു ചു​​​​​രി​​​​​ദാ​​​​​ർ ഇ​​​​​ട്ടാ​​​​​ൽ എ​​​​​ന്താ കു​​​​​ഴ​​​​​പ്പം? അ​​​​​ത് ഇ​​​​​ത്ര വ​​​​​ലി​​​​​യ തെ​​​​​റ്റാ​​​​​ണോ? ഈ ​​​​​ചോ​​​​​ദ്യ​​​​​ത്തി​​​​​ന് ഞാ​​​​​ൻ മ​​​​​റ്റൊ​​​​​രു ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണം എ​​​​​ടു​​​​​ത്തു​​​​​കാ​​​​​ട്ടാം. ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​ർ​​​​​മി​​​​​യി​​​​​ലെ ഒ​​​​​രു പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​ര​​​​​ൻ ഒ​​​​​രു ദി​​​​​വ​​​​​സം ഉ​​​​​റ​​​​​ക്ക​​​​​മു​​​​​ണ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ൾ ഇ​​​​​ങ്ങ​​​​​നെ ചി​​​​​ന്തി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലോ? ഈ ​​​​​യൂ​​​​​ണി​​​​​ഫോം ധ​​​​​രി​​​​​ച്ച് ഇ​​​​​നി എ​​​​​ന്‍റെ രാ​​​​​ജ്യ​​​​​ത്തി​​​​​നുവേ​​​​​ണ്ടി സേ​​​​​വ​​​​​നം ചെ​​​​​യ്യാ​​​​​ൻ എ​​​​​നി​​​​ക്കു ബു​​​​​ദ്ധി​​​​​മു​​​​​ട്ടാ​​​​​ണ്. കാ​​​​​ര​​​​​ണം, എ​​​​​നി​​​​ക്ക് ഈ ​​​​​ചൂ​​​​​ടു സ​​​​​ഹി​​​​ക്കാ​​​​​ൻ പ​​​​​റ്റു​​​​​ന്നി​​​​​ല്ല. അ​​​​​തു​​​​​കൊ​​​​​ണ്ട് ഈ ​​​​​യൂ​​​​​ണി​​​​​ഫോം മാ​​​​​റ്റി ബെ​​​​​നി​​​​​യ​​​​​നും ബെ​​​​​ർ​​​​​മു​​​​​ഡ​​​​​യും ആ​​​​​ക്കാ​​​​​ൻ നാ​​​​​ളെമു​​​​​ത​​​​​ൽ ഞാ​​​​​ൻ ഒ​​​​​റ്റ​​​​​യാ​​​​​ൻ സ​​​​​മ​​​​​രം തു​​​​​ട​​​​​ങ്ങു​​​​​ന്നു.

കു​​​​​റ​​​​​ച്ചു ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും അ​​​​​ല്പം സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​ക​​​​​ളും അ​​​​​ങ്ങ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം. കാ​​​​​ര​​​​​ണം ഇ​​​​​ത് ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യൊന്നാം നൂ​​​​​റ്റാ​​​​​ണ്ടാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് എ​​​​ന്‍റെ സ്വ​​​​​ന്തം ത​​​​​ല​​​​​യി​​​​​ൽ ഉ​​​​​ദി​​​​​ച്ച ഈ ​​​​​ആ​​​​​ശ​​​​​യം ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​ർ​​​​മി​​​​യെത്ത​​​​​ന്നെ ഉ​​​​​ട​​​​​ച്ചു​​​​​വാ​​​​​ർ​​​​​ക്കാ​​​​​ൻ ഒ​​​​​രു പ​​​​​ക്ഷേ ഇ​​​​​ട​​​​​വ​​​​​രും! ഒ​​​​​റ്റ ഒ​​​​​രു ത​​​​​വ​​​​​ണ​​​​​യേ ആ ​​​​​പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​ര​​​​​ൻ ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ക​​​​​യു​​​​​ള്ളൂ. ആ ​​​​​ച​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ പ​​​​​രി​​​​​ണി​​​​​ത ഫ​​​​​ലം ഞാ​​​​​ൻ പ​​​​​റ​​​​​യാ​​​​​തെത​​​​​ന്നെ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും മ​​​​​ന​​​​സി​​​​​ലാ​​​​​കു​​​​​മ​​​​​ല്ലോ.

ഇ​​​​​തു​​​​​പോ​​​​​ലെ ദൈ​​​​​വ​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​നുവേ​​​​​ണ്ടി വേ​​​​​ല ചെ​​​​​യ്യാ​​​​​ൻ ഇ​​​​​റ​​​​​ങ്ങിപ്പു​​​​​റ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന വ്യ​​​​​ക്തി​​​​​ക​​​​​ൾ അം​​​​​ഗ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​ന്യാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഒ​​​​​രു ഡ്ര​​​​സ് കോ​​​​​ഡ് ഉ​​​​​ണ്ട്. ആ ​​​​​വ​​​​​സ്ത്ര​​​​​ത്തി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​ൻ ഒ​​​​​രു ക​​​​​ന്യാ​​​​​സ്ത്രീ മാ​​​​​ത്രം കി​​​​​ട​​​​​ന്ന് ഒ​​​​​ച്ച​​​​​പ്പാ​​​​​ട് ഉ​​​​​ണ്ടാ​​​​​ക്കു​​​​​ക​​​​​യോ ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ക​​​​​യോ ചെ​​​​​യ്താ​​​​​ൽ വ​​​​​ള​​​​​രെ​​​​​പ്പെ​​​​​ട്ടെന്നു ചു​​​​​രി​​​​​ദാ​​​​​ർ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജീ​​​​​ൻ​​​​​സും ഷ​​​​​ർ​​​​​ട്ടും ആ​​​​​ക്കി​​​​​ക​​​​​ള​​​​​യാം എ​​​​ന്നു സ​​​​​ഭാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കാ​​​​​റി​​​​​ല്ല. കാ​​​​​ര​​​​​ണം, ഒ​​​​​രു സ​​​​​ന്യാ​​​​​സസ​​​​​ഭ​​​​​യു​​​​​ടെ തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ലു​​​​​ള്ള പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത വ​​​​​സ്ത്ര​​​​​ത്തി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​ന് അ​​​​​തി​​​​​ന്‍റേ​​​​​താ​​​​​യ ചി​​​​​ല ക​​​​​ട​​​​​മ്പ​​​​​ക​​​​​ൾ ത​​​​​ന്നെ ക​​​​​ട​​​​​ക്ക​​​​​ണം.

ആ ​​​​​സ​​​​​ന്യാ​​​​​സ​​​​​സ​​​​​ഭ​​​​​യു​​​​​ടെ ജ​​​​​ന​​​​​റ​​​​​ൽ ചാ​​​​​പ്റ്റ​​​​​റി​​​​​ന് (അ​​​​​ഞ്ച് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ആ​​​​​റ് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഒ​​​​​രു പ്രാ​​​​​വ​​​​​ശ്യം കോ​​​​​ൺ​​​​​ഗ്രി​​​​​ഗേ​​​​​ഷ​​​​​നി​​​​​ലെ തെര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​ടെ യോ​​​​​ഗം) ഈ ​​​​​വി​​​​​ഷ​​​​​യം ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത് വോ​​​​​ട്ടി​​​​​ന് ഇ​​​​​ട്ട​​​​​തി​​​​​നു​ശേ​​​​​ഷം ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ടെ ആ ​​​​​വി​​​​​ഷ​​​​​യം പാ​​​​​സാ​​​​​യെ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ തി​​​​​രു​​​​​സ​​​​​ഭ​​​​​യു​​​​​ടെ അ​​​​​നു​​​​​വാ​​​​​ദ​​​​​ത്തോ​​​​​ടെ എ​​​​​ന്തെ​​​​​ങ്കി​​​​​ലും ഒ​​​​​രു മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​ൻ സാ​​​​​ധിക്കൂ.

ഈ ​​​​​യാ​​​​​ഥാ​​​​​ർ​​​​ഥ്യ​​​​​ങ്ങ​​​​​ൾ ഒ​​​​​ന്നും അ​​​​​റി​​​​​യാ​​​​​ത്ത കു​​​​​റെ പാ​​​​​വ​​​​​പ്പെ​​​​​ട്ട ജ​​​​​ന്മ​​​​​ങ്ങ​​​​​ൾ അ​​​​​തും “ക​​​​​ന്യാ​​​​​സ്ത്രീ​​​​​ക​​​​​ളു​​​​​ടെ ര​​​​​ക്ഷ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി” നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്ന ചി​​​​​ല ചാ​​​​​ന​​​​​ലു​​​​​കാ​​​​​ർ ക​​​​​ന്യാ​​​​​സ്ത്രീക​​​​​ൾ ചു​​​​​രി​​​​​ദാ​​​​​ർ ഇ​​​​​ടാ​​​​​ൻ പ​​​​​റ്റ​​​​​ത്ത​​​​​ക്ക​​​​​രീ​​​​​തി​​​​​യി​​​​​ൽ നിയ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം എ​​​​​ന്നു വാ​​​​​ശി പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത്! എ​​​​​ന്നാ​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ ചാ​​​​​ന​​​​​ലി​​​​​ൽ ചു​​​​​രി​​​​​ദാ​​​​​ർ ഇ​​​​​ട്ടുവ​​​​​ന്ന ക​​​​​ന്യാ​​​​​സ്ത്രീ​​​യോ​​​​​ടു പോ​​​​​യി സ​​​​​ന്യാ​​​​​സവേ​​​​​ഷം ധ​​​​​രി​​​​​ച്ചു വ​​​​​രാ​​​​​ൻ പ​​​​​റ​​​​​ഞ്ഞ് മ​​​​​ട​​​​​ക്കി അ​​​​​യ​​​​​ച്ച​​​​​തു കാ​​​​​ണു​​​​​മ്പോ​​​​​ൾ എ​​​​​ങ്ങ​​​​​നെ ചി​​​​​രി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കും? ക്രൈ​​​​​സ്ത​​​​​വ സ​​​​​ന്യാ​​​​​സ​​​​​ത്തെ​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​ന്നും അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ലും ഇ​​​​​ങ്ങ​​​​​നെ ഒ​​​​​രു ച​​​​​ർ​​​​​ച്ച​​​​​യ്ക്കു സ​​​​​ന്യാ​​​​​സ​​​​​വേ​​​​​ഷ​​​​​ത്തി​​​​​ന് അ​​​​​ല്പം വി​​​​​ല​​​​​യു​​​​​ണ്ടെ​​​​​ന്ന് ചാ​​​​​ന​​​​​ലു​​​​​കാ​​​​​ർ​​​​​ക്ക് അ​​​​​റി​​​​​യാം; അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കാ​​​​​ഴ്ച​​​​​ക്കാ​​​​​ർ കു​​​​റ​​​​​ഞ്ഞു​​​​​പോ​​​​​യാ​​​​​ലോ?

ആ​​​രെ​​​യും നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്നി​​​ല്ല

ചു​​​​​രി​​​​​ദാ​​​​​റും സാ​​​​​രി​​​​​യും ഒ​​​​​ക്കെ ധ​​​​​രി​​​​​ക്കു​​​​​ന്ന ധാ​​​​​രാ​​​​​ളം സ​​​​​ന്യാ​​​​​സസ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽത്ത​​​​​ന്നെ ഉ​​​​​ണ്ടെ​​​​​ന്ന കാ​​​​​ര്യം ആ​​​​​രും മ​​​​​റ​​​​​ക്ക​​​​​രു​​​​​ത്. മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യു​​​​​ടെ തെ​​​​​രു​​​​​വു​​​​​ക​​​​​ളി​​​​​ലെ പാ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ഇ​​​​​ട​​​​​യി​​​​​ലേ​​​​​ക്കു വെ​​​​​ള്ള​​​​​യി​​​​​ൽ നീ​​​​​ല​​​​​ക്ക​​​​​ര​​​​​യു​​​​​ള്ള സാ​​​​​രി ഉ​​​​​ടു​​​​​ത്ത് ഇ​​​​​റ​​​​​ങ്ങിച്ചെ​​​​​ന്ന​​​​​തു ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ സ്വ​​​​​ന്തം സ​​​​​ന്യാ​​​​​സ സ​​​​​ഭ​​​​​യെ​​​​​യും സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ളെ​​​​​യും പു​​​​​രോ​​​​​ഹി​​​​​ത​​​​​രെ​​​​​യും ചീ​​​​​ത്ത പ​​​​​റ​​​​​ഞ്ഞു​​​​​കൊ​​​​​ണ്ട​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

ക്രൈ​​​​​സ്ത​​​​​വ സ​​​​​ഭ​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള ഓ​​​​​രോ സ​​​​​ന്യാ​​​​​സ​​​​​സ​​​​​ഭ​​​​​യും ത​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​യ​​​​​മാ​​​​​വ​​​​​ലി​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന താ​​​​​ളു​​​​​ക​​​​​ളി​​​​​ൽ കോ​​​​​റി​​​​​യി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന “എ​​​​​ക്സ്ക്ലാ​​​​​വു​​​​​സ്ട്രേ​​​​​ഷ​​​​​ൻ” എ​​​​​ന്ന നി​​​​​യ​​​​​മ​​​​​സം​​​​​ഹി​​​​​ത​​​​​യി​​​​​ൽ ഒ​​​​​രു സ​​​​​ന്യാ​​​​​സി​​​​​നി​​​​ക്ക് ത​​​​ന്‍റെ സ​​​​​ഭ​​​​​യു​​​​​ടെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ടും ച​​​​​ട്ട​​​​​ങ്ങ​​​​​ളോ​​​​​ടും യോ​​​​​ജി​​​​​ച്ചു പോ​​​​​കാ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​തെ വ​​​​​രു​​​​​ക​​​​​യും കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ചു പു​​​​​തുചൈ​​​​​ത​​​​​ന്യ​​​​​ത്തോ​​​​​ടെ ഒ​​​​​രു പു​​​​​തു​​​​​ചു​​​​​വ​​​​​ടു​​​​​വ​​​​​യ്പ് ന​​​​​ട​​​​​ത്താ​​​​​ൻ ദൈ​​​​​വം പ്ര​​​​​ചോ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ സ്വ​​​​​ന്തം അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ​​​​​യും തി​​​​​രു​​​​​സ​​​​ഭ​​​​​യു​​​​​ടെ​​​​​യും അ​​​​​നു​​​​​വാ​​​​​ദ​​​​​ത്തോ​​​​​ടെ സ​​​​​ഭ​​​​​യ്ക്ക് പു​​​​​റ​​​​​ത്തു പോ​​​​​കാ​​​​​നു​​​​​ള്ള പൂ​​​​​ർ​​​​​ണ സ്വാ​​​​​ത​​​​​ന്ത്ര്യം ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്.

പാ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​മ്മ​​​​​യാ​​​​​യ വി​​​​ശു​​​​ദ്ധ ​മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ ഇ​​​​​തു​​​​​പോ​​​​​ലെ സ്വ​​​​​ന്തം അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ​​​​​യും തി​​​​​രു​​​​​സ​​​​ഭ​​​​​യു​​​​​ടെ​​​​​യും അ​​​​​നു​​​​​വാ​​​​​ദ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​റ​​​​​ങ്ങി​​​​ത്തി​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള പു​​​​​റ​​​​​ത്തപോ​​​​​ക​​​​​ൽ ദൈ​​​​​വ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള ഒ​​​​​രു പ്ര​​​​​ചോ​​​​​ദ​​​​നമാ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​രെ ദൈ​​​​​വം അ​​​​​നു​​​​​ഗ്ര​​​​​ഹി​​​​​ച്ചു വ​​​​​ള​​​​​ർ​​​​​ത്തി വ​​​​​ലു​​​​​താ​​​​​ക്കും. പാ​​​​​വ​​​​​ങ്ങ​​​​​ളെ ശു​​​​​ശ്രൂ​​​​​ഷി​​​​ക്ക​​​​​ണം എ​​​​​ന്നു മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ​​​​​യ്ക്കു​​​​​ണ്ടാ​​​​​യ ആ ​​​​​ഉ​​​​​ൾ​​​​​വി​​​​​ളി ദൈ​​​​​വ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് കാ​​​​​ലം ലോ​​​​​ക​​​​​ത്തി​​​​​നു കാ​​​​​ട്ടി​​​​​ത്ത​​​​​ന്ന​​​​​ത്.

ലോ​​​ക​​​ത്തി​​​ന്‍റെ സു​​​ഖ​​​ങ്ങ​​​ൾ

ഇ​​​​​രു​​​​​പ​​​​​ത്തി​​​​യൊന്നാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലാ​​​​​ണ് നാം ​​​​​ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ട് നൂ​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ൾ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള ഈ ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ക​​​​​ന്യാ​​​​​സ്ത്രീ​​​​​ക​​​​​ളെ അ​​​​​ടി​​​​​മ​​​​​ക​​​​​ളെ പ്പോ​​​​​ലെ​​​​​യാ​​​​​ക്കു​​​​​ന്നു എ​​​​​ന്ന വാ​​​​​ദ​​​​​ത്തി​​​​​നു ലോ​​​​​കസു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​ഴു​​​​​കി ജീ​​​​​വി​​​​ക്കാ​​​​​നാ​​​​​ണെ​​​​​ങ്കി​​​​​ൽ പി​​​​​ന്നെ എ​​​​​ന്തി​​​​​നു സ​​​​​ന്യാ​​​​​സം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്നു എ​​​​​ന്നാ​​​​​ണ് ഉ​​​​​ത്ത​​​​​രം. മ​​​​​ര്യാ​​​​​ദ​​​​​യ്ക്ക് ലോ​​​​​ക​​​​​ത്തി​​​​ന്‍റെ സു​​​​​ഖ​​​​​ഭോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​ഴു​​​​​കി അ​​​​​വി​​​​​ടെ അ​​​​​ങ്ങു ജീ​​​​​വി​​​​​ച്ചാ​​​​​ൽ പോരേ? എ​​​​​ന്തി​​​​നു ബാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​വ​​​​​രെ ശ​​​​​ല്യം ചെ​​​​​യ്യു​​​​​ന്നു?

ആ​​​​​രും ആ​​​​​രെ​​​​​യും നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്നി​​​​​ല്ല. ഒ​​​​​രു ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന് സ്വ​​​​​ന്തം ജീ​​​​​വി​​​​​താ​​​​​ന്ത​​​​​സ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം ഇ​​​​​ന്ത്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന വ്യ​​​​വ​​​​സ്ഥ ചെ​​​​​യ്യു​​​​​മ്പോ​​​​​ൾ എ​​​​​ന്തി​​​​​നു ചി​​​​​ല​​​​​ർ സ​​​​​ന്യ​​​​​സ്ത​​​​​രു​​​​​ടെ ജീ​​​​​വി​​​​​തം ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്നു വാ​​​​​ദി​​​​ക്കു​​​​​ന്നു? അ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ ഹി​​​​​മാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ ജീ​​​​​വി​​​​​ക്കു​​​​​ന്ന ഹൈന്ദവ സ​​​​​ന്യാ​​​​​സി​​​​​നി​​​​​ക​​​​​ളു​​​​​ടെ​​​​​യും ഒ​​​​​പ്പം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ബു​​​​​ദ്ധ​​​​സ​​​​​ന്യാ​​​​​സി​​​​​ക​​​​​ളു​​​​​ടെ​​​​​യും ജീ​​​​​വി​​​​​തം ക്രൈ​​​​​സ്ത​​​​​വ സ​​​​​ന്യാ​​​​​സ​​​​​ത്തേ​​​​​ക്കാ​​​​​ൾ ഒ​​​​​ത്തി​​​​​രി വ്യ​​​​​ത്യാ​​​​​സമില്ല​​​​​ല്ലോ? എ​​​​​ന്തു​​​​​കൊ​​​​​ണ്ട് അ​​​​​തി​​​​​നെ​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​ന്നും മി​​​​​ണ്ടു​​​​​ന്നി​​​​​ല്ല?

അ​​​​​വ​​​​​ന​​​​​വ​​​​​നെ അ​​​​​ള​​​​​ക്കു​​​​​ന്ന അ​​​​​ള​​​​​വു​​​​കൊ​​​​​ണ്ട് മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ​​​​​യും അ​​​​​ള​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​ക്ക​​​​​രു​​​​​ത്. ഒ​​​​​രു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ എ​​​​​ന്തെ​​​​​ങ്കി​​​​​ലും മോ​​​​​ശ​​​​​മാ​​​​​യ അ​​​​​നു​​​​​ഭ​​​​​വം ഉ​​​​​ണ്ടാ​​​​​യെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലു​​​​​ള്ള സ​​​​​ക​​​​​ല​​​​​മാ​​​​​ന സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രു​​​​​ടെ​​​​​യും അ​​​​​നു​​​​​ഭ​​​​​വം ആ ​​​​​വ്യ​​​​​ക്തി​​​​​യു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വം പോ​​​​​ലെ ആ​​​​​ണെ​​​​ന്നു ധ​​​​​രി​​​​​ച്ചാ​​​​​ൽ തെ​​​​​റ്റി. ഓ​​​​​രോ സ​​​​​ന്യാ​​​​​സി​​​​​നി​​​​​യും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത ​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു കാ​​​​​ലു​​​​​ക​​​​​ൾ എ​​​​​ടു​​​​​ത്തുവ​​​​​യ്ക്കു​​​​​മ്പോ​​​​​ൾ അ​​​​​വ​​​​​ർ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും പ​​​​​ഠി​​​​​ക്കു​​​​​ന്ന ഒ​​​​​ന്നു​​​​​ണ്ട്, “നി​​​​​ന്‍റെ ജീ​​​​​വ​​​​​നേക്കാ​​​​​ൾ വ​​​​​ലു​​​​​താ​​​​​ണ് നി​​​​​ന്‍റെ ചാ​​​​​രി​​​​​ത്ര്യശു​​​​​ദ്ധി” എ​​​​​ന്ന​​​​​ത്.

ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ നൊ​​​​​ത്തു​​​​​ർ​​​​​ണോ എ​​​​​ന്ന സ്ഥ​​​​​ല​​​​​ത്ത് മ​​​​​രി​​​​​യ ഗൊ​​​​​രേ​​​​​ത്തി എ​​​​​ന്ന 12 വ​​​​​യ​​​​​സു​​​​ള്ള ഒ​​​​​രു ബാ​​​​​ലി​​​​​ക (എ​​​​​ഴു​​​​​താ​​​​​നും വാ​​​​​യി​​​​​ക്കാ​​​​​നും അ​​​​​റി​​​​​യാ​​​​​ത്ത​​​​​വ​​​​​ൾ) അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ എ​​​​​ന്ന യു​​​​​വാ​​​​​വി​​​​ന്‍റെ കാ​​​​​മ​​​​​മോ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കീ​​​​​ഴ്പ്പെ​​​​​ടാ​​​​​തെ “പാ​​​​​പ​​​​​ത്തെ​​​​​ക്കാ​​​​​ൾ ഞാ​​​​​ൻ ഇ​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് മ​​​​​ര​​​​​ണ​​​​​മാ​​​​​ണ്” എ​​​​​ന്നു​​​​​പ​​​​​റ​​​​​ഞ്ഞു​​​​കൊ​​​​​ണ്ടു ധീ​​​​​ര​​​​​മാ​​​​​യി ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ത്വം വ​​​​​രി​​​​​ച്ച​​​​​ത് ആ​​​​​രും മ​​​​​റ​​​​​ന്നുപോ​​​​​യി​​​​​ട്ടി​​​​​ല്ല എ​​​​ന്നു ക​​​​​രു​​​​​തു​​​​​ന്നു. അ​​​​​തു​​​​​പോ​​​​​ലെ അ​​​​​നേ​​​​​കാ​​​​​യി​​​​​രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രും ഇ​​​​ന്നു ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ തി​​​​​ന്മ​​​​​യോ​​​​​ട് ‘നോ' ​​​​​പ​​​​​റ​​​​​യാ​​​​​ൻ ധൈ​​​​​ര്യം കാ​​​​​ട്ടാ​​​​​റു​​​​​ണ്ട്.

മാ​​​തൃ​​​ക പ്ര​​​ധാ​​​നം

ഏ​​​​​തു ജീ​​​​​വി​​​​​ത​​​​​വും അ​​​​​തി​​​​ന്‍റെ പ​​​​​രി​​​​​പൂ​​​​​ർ​​​​​ണ​​​​ത​​​​​യി​​​​​ലും വി​​​​​ശു​​​​​ദ്ധി​​​​​യി​​​​​ലും ദൈ​​​​​വ​​​​​ത്തോ​​​​​ടു ചേ​​​​​ർ​​​​ന്നു ജീ​​​​​വി​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​തി​​​​​ന്‍റേ​​​​​താ​​​​​യ മ​​​​​ഹ​​​​ത്വമുണ്ട്. തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും ദൈ​​​​​വ​​​​​ത്തി​​​​​നു സ​​​​​മ​​​​​ർ​​​​​പ്പി​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ എ​​​​​ന്നും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​നു ന​​​​​ല്ല മാ​​​​​തൃ​​​​​ക കാ​​​​​ട്ടി​​​​​ത്ത​​​​​രാ​​​​​ൻ ക​​​​​ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ ആ​​​​​ണ്. അ​​​​​വ​​​​​രു​​​​​ടെ ഒ​​​​​രു ചെ​​​​​റി​​​​​യ തെ​​​​​റ്റു പോ​​​​​ലും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു വലി​​​യ ഉ​​​​​ത​​​​​പ്പു ന​​​​​ൽ​​​​​കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു.

ഒ​​​​​രു വ​​​​​ലി​​​​​യ വെ​​​​​ള്ള​​​​​ത്തുണി​​​​​യി​​​​​ൽ നാ​​​​​ല​​​​​ഞ്ചു ക​​​​​റു​​​​​ത്ത ക​​​​​റ​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ പെ​​​​​ട്ടെ​​​​ന്നു​​​​ത​​​​​ന്നെ എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും ശ്ര​​​​​ദ്ധ ആ ​​​​​ക​​​​​റ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ആ​​​​​യി​​​​​രി​​​​​ക്കും. എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും സം​​​​​സാ​​​​​ര​​​​​വി​​​​​ഷ​​​​​യ​​​​​വും ആ ​​​​​ക​​​​​റ​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യാ​​​​​യി​​​​​രി​​​​ക്കും. ആ​​​​​രും ക​​​​​റ​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​ത്ത ബാ​​​​​ക്കി ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ നോ​​​​​ക്കാ​​​​​റു​​​​​പോ​​​​​ലു​​​​​മി​​​​​ല്ല. ഈ ​​​​​അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണ് ഇ​​​​​ന്നു സ​​​​​ന്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ​​​​​യും.

എ​​​​​ല്ലാ​​​​​വ​​​​​രും വാ​​​​​തോ​​​​​രാ​​​​​തെ വീ​​​​​ണു​​​​​പോ​​​​​യ ചി​​​​​ല ജീ​​​​​വി​​​​​ത​​​​​ങ്ങ​​​​​ളെ എ​​​​​ടു​​​​​ത്തുകാ​​​​​ട്ടി എ​​​​​ല്ലാ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രും ഒ​​​​​രു​​​​​പോ​​​​​ലെയാ​​​​​ണെ​​​​​ന്നു വ​​​​​രു​​​​​ത്തിത്തീർ​​​​​ക്കാ​​​​​ൻ ത​​​​​ത്ര​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ എ​​​​​നി​​​​​ക്കു പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത് ഇ​​​​​ത്ര​​​​​മാ​​​​​ത്രം: പ​​​​​ഴ​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ രാ​​​​​ജാ​​​​​ക്ക​​​​​ന്മാരു​​​​​ടെ ഒ​​​​​ന്നാം പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ ഏ​​​​​ലി​​​​​യ പ്ര​​​​​വാ​​​​​ച​​​​​ക​​​​​ൻ ജെ​​​​​സ​​​​​ബെ​​​​​ൽ രാ​​​​​ജ്ഞി​​​​​യെ ഭ​​​​​യ​​​​ന്നു ക​​​​​ര്‍​ത്താ​​​​​വി​​​​ന്‍റെ മ​​​​​ല​​​​​യാ​​​​​യ ഹോ​​​​​റെ​​​​​ബി​​​​​ലെ​​​​​ത്തി ഒ​​​​​രു ഗു​​​​​ഹ​​​​​യി​​​​​ൽ ഇ​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ൾ ഏ​​​​​ലി​​​​​യ ദൈ​​​​​വ​​​​​മാ​​​​​യ ക​​​​​ർ​​​​​ത്താ​​​​​വി​​​​​നോ​​​​​ടു പ​​​​​രാ​​​​​തി പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്: “ഇ​​​​​സ്രാ​​​​​യേ​​​​​ല്‍​ ജ​​​​​നം അ​​​​​വി​​​​​ടത്തെ ഉ​​​​​ട​​​​​മ്പ​​​​​ടി ലം​​​​​ഘി​​​​​ച്ചു. അ​​​​​വ​​​​​ര്‍ അ​​​​​ങ്ങ​​​​​യു​​​​​ടെ ബ​​​​​ലി​​​​​പീ​​​​​ഠ​​​​​ങ്ങ​​​​​ള്‍ ത​​​​​ക​​​​​ര്‍​ക്കു​​​​​ക​​​​​യും അ​​​​​ങ്ങ​​​​​യു​​​​​ടെ പ്ര​​​​​വാ​​​​​ച​​​​​ക​​​​​ന്മാ​​​​​രെ വാ​​​​​ളി​​​​​നി​​​​​ര​​​​​യാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്‌​​​​​തു. ഞാ​​​​​ന്‍ മാ​​​​​ത്ര​​​​​മേ ശേ​​​​​ഷി​​​​​ച്ചി​​​​​ട്ടു​​​​​ള്ളൂ.

എന്‍റെയും ജീ​​​​​വ​​​​​ന്‍ അ​​​​​വ​​​​​ര്‍ വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ന്നു.” അ​​​​​പ്പോ​​​​​ൾ ക​​​​​ർ​​​​​ത്താ​​​​​വ് ഏ​​​​​ലി​​​​​യാ​​​​​യോ​​​​​ട് ഇ​​​​​ങ്ങ​​​​​നെ പ​​​​​റ​​​​​ഞ്ഞു: “എ​​​​​ന്നാ​​​​​ല്‍, ബാ​​​​​ലി​​​​​ന്‍റെ മു​​​​​ന്‍​പി​​​​​ല്‍ മു​​​​​ട്ടു​​​​​മ​​​​​ട​​​​​ക്കു​​​​​ക​​​​​യോ അ​​​​​വ​​​​​നെ ചും​​​​​ബി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യാ​​​​​ത്ത ഏ​​​​​ഴാ​​​​​യി​​​​​രം പേ​​​​​രെ ഞാ​​​​​ന്‍ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ല്‍ അ​​​​​വ​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കും” എ​​​​​ന്ന്. ക്രൈ​​​​​സ്ത​​​​​വ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​രം​​​​​ഭം മു​​​​​ത​​​​​ൽ ഇ​​​​​ന്നു​​​​​വ​​​​​രെ ചി​​​​​ല​​​​​രൊ​​​​​ക്കെ വ​​​​​ഴി​​​​​തെ​​​​​റ്റി പോ​​​​​യാ​​​​​ലും ആ ​​​​​വ​​​​​ഴി തെ​​​​​റ്റി​​​​​യ​​​​​വ​​​​​രു​​​​​ടെ മ​​​​ധ്യ​​​​ത്തി​​​​​ൽ ദൈ​​​​​വ​​​​​മാ​​​​​യ ക​​​​​ർ​​​​​ത്താ​​​​​വി​​​​​നോ​​​​​ടു വി​​​​​ശ്വ​​​​​സ്ത​​​​ത പു​​​​​ല​​​​​ർ​​​​​ത്തി ജീ​​​​​വി​​​​​ക്കു​​​​​ന്ന അ​​​​​നേ​​​​​കാ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ന്നും ഇ​​​​​ന്നും ഉ​​​​​ണ്ട്.

സി​​​​​സ്റ്റ​​​​​ർ സോ​​​​​ണി​​​​​യ തെ​​​​​രേ​​​​​സ് ഡി​​​എ​​​​​സ്ജെ

(സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യ കു​​റി​​പ്പ് വാ​​യ​​ന​​ക്കാ​​ർ​​ക്കാ​​യി ദീ​​പി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്നു).