മെൽബണ്‍: കോവിഡിന്റെ അതിജീവനക്കാലത്ത് കേരളത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ പിന്തുണക്കുകയാണ് ഓസ്ട്രേലിയയിലെ വിപഞ്ചിക ഗ്രന്ഥശാല മെൽബണ്‍.
ഓസ്ട്രേലിയൻ മലയാളികൾക്ക് കഥകൾ പറയാനും, കവിതകൾ പാടാനും വേദിയൊരുക്കാറുള്ള വിപഞ്ചിക ഗ്രന്ഥശാല മെൽബണ്‍ ഇത്തവണ ഓണ്‍ലൈനിലൂടെ കേരളത്തിലെ കലാ സംഘങ്ങൾക്ക് അവസരം നൽകുകയാണ്. യുവ നാടക സംവിധായകൻ അരുണ്‍ലാലിന്റെ കീഴിൽ ലിറ്റിൽ എർത്ത് തിയ്യറ്റർ മലപ്പുറം അവതരിപ്പിക്കുന്ന നാടകവും, കതിർക്കൂട്ടം എന്ന പേരിൽ അയ്യപ്പദാസും സംഘവും ചേർന്നവതരിപ്പിക്കുന്ന നാടൻ പാട്ടുകളുമുണ്ട്.
പ്രശസ്ത മലയാള സിനിമാ താരം സുനിൽ സുഖദയാണ് മുഖ്യാതിഥി. തൃശൂർ കേരളവർമ്മ കോളേജ് റിട്ട. അധ്യാപികയായ ഭാനുമതി ടീച്ചർ മാനസിക വൈകല്യമുള്ളവർക്കായി നടത്തുന്ന AMHA എന്ന സംഘടനക്കുള്ള സാന്പത്തിക സഹായവും, 100 കലാകാരൻമാരുടെ വീടുകളിലെത്തി ലൈവ് പ്രോഗ്രാം ചെയ്ത് പതിനായിരം രൂപ വീതം പാരിതോഷികം നൽകുന്ന രംഗചേതന തൃശൂരിന് നാലുപേർക്കുള്ള സ്പോണ്‍സർഷിപ്പും വിപഞ്ചിക കേരളപ്പിറവി ദിനാഘോഷത്തിന് നൽകുന്നു.
റിമറൻസ് തിയ്യറ്ററിന്റെ വല്ലച്ചിറയിലുള്ള നാടക ദ്വീപിൽ നാടകപ്രവർത്തകരായ ശശിധരൻ നടുവിൽ, കെ.വി.ഗണേഷ്, അലിയാർ എന്നിവരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനാണ് പരിപാടിയുടെ ഒൗദ്യോഗിക പോസ്റ്റർ സുനിൽ സുഖദക്ക് നൽകി പ്രകാശനം ചെയ്തത്.
ഒക്ടോബർ 31 ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ന് (ഓസ്ട്രേലിയൻ സമയം വൈകീട്ട് 7ന് ) ആണ് വിപഞ്ചികയുടെ ഓണ്‍ലൈൻ വഴിയുള്ള കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നത്.
എബി പൊയ്ക്കാട്ടിൽ