സംഗീതപ്രേമികളെ വിസ്മയിപ്പിക്കുന്ന പാട്ടുകളുമായി ഈ കന്യാസ്ത്രീകൾ ചരിത്രത്തിലേക്ക്. ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് മദർ ഓഫ് ദ യൂക്കരിസ്റ്റ് ആണ് വാർത്തയിൽ ഇടംപിടിച്ച ഗായകസംഘം. ഇവരുടെ പാട്ടുകൾ അമേരിക്കയിൽ ഏറ്റവുമധികം വിറ്റഴിയുന്ന സംഗീത ആൽബങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇവരെ വൈറ്റ് ഹൗസിലെ ക്രിസ്മസ് ആഘോഷങ്ങളിലേക്കു പ്രസിഡന്റ് ക്ഷണിക്കുകയും ചെയ്തതോടെ പ്രശസ്തിയേറി.
ലോകമെങ്ങും ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇത്തവണയും അമേരിക്കൻ പ്രസിഡന്റിന്റെ ഒൗദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വിപുലമായ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ക്രിസ്മസ് ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മിഷിഗണിലെ ആൻ അർബറിലുള്ള സന്യസ്ത സമൂഹമായ ദ ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി മദർ ഒാഫ് ദ യൂക്കാരിസ്റ്റ് കന്യാസ്ത്രീകളുടെ ഗാനമായിരുന്നു ഇത്തവണത്തെ ചടങ്ങിലെ മുഖ്യ ആകർഷണം. കഴിഞ്ഞ വർഷം ഇവർ പുറത്തിറക്കിയ ജെസു ജോയി ഒാഫ് മെൻസ് ഡിസൈറിംഗ്: ക്രിസ്മസ് വിത്ത് ദ ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി എന്ന ആൽബം വൻ ഹിറ്റായിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് സിസ്റ്റേഴ്സ് ഒാഫ് മേരി മദർ അംഗങ്ങൾക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ചത്.
ക്വയർ ഒാഫ് ഏഞ്ചൽസ് എന്നാണ് അമേരിക്കൻ ചാനലായ സിഎൻബിസി ഇവരെ വിശേഷിപ്പിക്കുന്നത്. സംഗീതത്തിന് അകന്പടിയായുള്ള ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കുന്നതും കന്യാസ്ത്രീമാരാണ്. ഈ വർഷം ദ ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി മദർ സന്യസ്ത സമൂഹം ജന്മമെടുത്തിട്ട്20 വർഷം പൂർത്തിയാവുകയാണ്.
നിലവിൽ 130 അംഗങ്ങളുണ്ട് ഈ സമൂഹത്തിൽ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സുവിശേഷവത്കരണത്തിനുള്ള ആഹ്വാനത്തിനുള്ള പ്രത്യുത്തരമായാണ് സന്യാസിനി സമൂഹം 1997ൽ ആരംഭിച്ചത്. വൈറ്റ് ഹൗസിൽ പാടാനെത്തുന്ന കന്യാസ്ത്രീകൾ പാട്ട് ഒരു പ്രഫഷനായി സ്വീകരിച്ചവരല്ല, അധ്യാപകരാണ് ഇവർ. സംഗീതവുമായി ലോകപര്യടനം നടത്തിയിട്ടില്ലെങ്കിലും ദ ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഒാഫ് മേരി മദർ പുറത്തിറക്കിയതിൽ മൂന്ന് ആൽബം വളരെ ജനശ്രദ്ധ നേടിയിരുന്നു.
തങ്ങൾ അവതരിപ്പിക്കുന്ന ഗാനങ്ങൾക്ക് ദൈവവുമായി ബന്ധമുള്ളതിനാലാകാം അത് ആളുകൾ ഹൃദയത്തിൽ സ്വീകരിക്കുന്നതെന്ന് ട്രൂപ്പിലെ പ്രധാനിയായ സി. ജോസഫ് ആൻഡ്രൂ പറയുന്നു. ഇതുവരെ മഠവുമായി ബന്ധപ്പെട്ട് മാത്രമേ ഇവർ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുള്ളു. ആദ്യമായാണ് പുറത്തൊരു സ്ഥലത്ത് സംഗീതം അവതരിപ്പിക്കുന്നത്, അതും വൈറ്റ് ഹൗസിൽ.
വൈറ്റ് ഹൗസിന്റെ മുന്പിലുള്ള എലിപ്സ് എന്ന പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയിൽ ലൈറ്റുകൾ തെളിഞ്ഞതോടെയാണ് അമേരിക്കയിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒൗദ്യോഗികമായി തുടക്കമായത്. നാഷണൽ ക്രിസ്മസ് ട്രീ ലൈറ്റിംഗ് എന്ന് അറിയപ്പെടുന്ന ഈ ചടങ്ങിന് 96 വർഷത്തെ ചരിത്രം പറയാനുണ്ട്. വൈറ്റ് ഹൗസിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 29 ക്രിസ്മസ് ട്രീകളിലായി 14,000 ചുവന്ന അലങ്കാര വസ്തുക്കളാണ് തൂങ്ങിക്കിടക്കുന്നത്. നാഷണൽ ക്രിസ്മസ് ട്രീക്കു പുറമെ വൈറ്റ് ഹൗസിനുള്ളിൽ ബ്ലൂ റൂമിലും ഒരു പടുകൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചിട്ടുണ്ട്.
റോസ്മേരി ജോൺ