റ്റൂവുന്പ: ഓസ്ട്രേലിയയുടെ ഉദ്യാനനഗരം എന്നറിയപ്പെടുന്ന ക്യൂൻസ്ലാൻഡിലെ റ്റൂവുന്പയിൽ ഏകദേശം നാനൂറ്റിഅൻപതോളം മലയാളികൾ താമസിക്കുന്നുണ്ട്. റ്റൂവുന്പയിൽ സ്ഥിരതാമസം ആക്കിയവർ മുതൽ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി താൽക്കാലികമായി താമസിക്കുന്നവർ വരെ ഉൾപ്പെടുന്നു. റ്റൂവുന്പയിലെ ഏക മലയാളി സംഘടനയായ ടിഎംഎ അതിന്റെ പ്രവർത്തന മികവുകൊണ്ടും കലാകായീക രംഗങ്ങളിലുള്ള പ്രാവീണ്യം കൊണ്ടും ക്യൂൻസ്ലാൻഡിലെ ജനങ്ങളുടെ ഇടയിലും ലോകമെന്പാടുമുള്ള മലയാളികളുടെ ഇടയിലും വളരെ പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.
പ്രസിഡന്റ് പ്രസാദ് ജോണിന്റെ നേതൃത്വത്തിലുള്ള റ്റൂവുന്പ മലയാളി അസോസിയേഷന്റെ 2021-23 എക്സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബർ മൂന്നിന് സ്ഥാനമേറ്റു. ടിഎംഎ യുടെ 2021 തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിച്ച ഷിജു തോമസ് ചെട്ടിയാത്തിന്റെ സാന്നിധ്യത്തിലാണ് സ്ഥാനകൈമാറ്റം നടന്നത്. വൈസ് പ്രസിഡന്റ് ജെനിൻ ബാബു, സെക്രട്ടറി അനില കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി രാഹുൽ സുരേഷ്, ട്രഷറർ ജീന പോൾ, കമ്മിറ്റി മെന്പേഴ്സ് പ്രിയ ജോസ്, ജിന്േറാ ജോസഫ്, മിഥുൻ ജേക്കബ്, നിതിൻ ശ്രീനിവാസൻ എന്നിവരാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ. യുവജന പ്രതിനിധികളായി ജോസഫ് ചേർപ്പനത്ത് (നാഷണൽ) മിന്ന റോസ് ചാക്കോ (ഇന്റർനാഷണൽ) എന്നിവരെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോവിഡിന്റെ പരിമിതികൾക്കിടയിലും വ്യത്യസ്തമായ പല പരിപാടികൾ സംഘടിപ്പിക്കുകയും ടിഎംഎ നല്ല രീതിയിൽ മുന്നോട്ട് നയിക്കുകയും ചെയ്ത 2019-21 പ്രസിഡന്റ് പോൾ വർഗീസിനും സെക്രട്ടറി ബെന്നി മാത്യുവിനും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും പ്രസാദ് ജോണ് നന്ദി അറിയിച്ചു. ടിഎംഎയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ലോകമെന്പാടുമുള്ള എല്ലാ മലയാളികളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഉണ്ടാകണമേയെന്ന് സെക്രട്ടറി അനില കൃഷ്ണൻ അഭ്യർത്ഥിച്ചു. റ്റൂവുന്പയിലെ എല്ലാ മാലയാളികളുടെയും ഉന്നമനത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് എല്ലാ കമ്മിറ്റി അംഗങ്ങളും പ്രതിജ്ഞ ചെയ്തു.
എബി പൊയ്ക്കാട്ടിൽ