ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ പത്താം വാർഷികത്തിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ((OVBS) പരിപാടി സെപ്റ്റംബർ 23 മുതൽ 26 വരെ നടത്തപ്പെട്ടു.
നാലുദിവസത്തെ പരിപാടിയിൽ മറ്റു സഭകളിൽ നിന്നുള്ള കുട്ടികളും ഉൾപ്പെടുന്നു. ഫാദർ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രിസ്ബേൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ജാക്സ് ജേക്കബ്, എസ്ജിഐഒസി ബ്രിസ്ബേൻ സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിതിൻ തോമസ്, ഒവിബിഎസ് കണ്‍വീനർമാരായ റിബി ബ്ലെസൻ, വീണ ബോബി എന്നിവർ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.
ഫാ. ജാക്സ് ജേക്കബ് ഉദ്ഘാടന പ്രസംഗം നടത്തി. റവ. ഫാ. മോബിൻ വർഗീസ് 8, 9 10 വർഷങ്ങളിലെ വിദ്യാർഥികൾക്കും എംജിഒസിഎസ്എം വിദ്യാർഥികൾക്കും വിശുദ്ധ കുന്പസാരം ഒരു ഓണ്‍ലൈൻ ക്ലാസ്സ് നടത്തി.
കുട്ടികൾ ബൈബിൾ ക്ലാസ് സെഷനുകൾ, ഗാന സെഷൻ, ക്രാഫ്റ്റ്, ഗെയിമുകൾ, ഇന്ററാക്ടീവ് സെഷനുകൾ എന്നിവയിൽ പങ്കെടുത്തു. പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ മുഖ്യ പ്രഭാഷകരായ ഡോ.എം.മാത്യൂസും സുനിത ആശിഷും അവതരിപ്പിച്ചു.
ആഷിഷ് പുന്നൂസ്