ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ പല്ലുകളുടെയും മോണയുടെയും കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ഗർഭിണി ആയിരിക്കുന്ന സന്ദർഭത്തിൽ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം മൂലം മോണ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ ഉണ്ടാകുന്ന മോണരോഗം നിങ്ങളെ മാത്രമല്ല നിങ്ങളുടെ ഗർഭസ്ഥ ശിശുവിനെയും പ്രതികൂലമായി ബാധിക്കും.
ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഗർഭകാലയളവിന്റെ ആദ്യത്തെ മൂന്നു മാസമാണ്. കാരണം ഈ കാലയളവിലാണ് ഗർഭസ്ഥ ശിശുവിന്റെ അവയവ രൂപീകരണ പ്രക്രിയ നടക്കുന്നത്. അതുകൊണ്ട് ഒഴിവാക്കാൻ പറ്റാവുന്ന എല്ലാ ചികിത്സകളും ഈ കാലയളവിൽ ഒഴിവാക്കേണ്ടതാണ്.
ഗർഭിണിയാകുന്നതിന് മുന്പും ഗർഭകാലയളവിലും അതിനുശേഷവും നിങ്ങളുടെ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ഇവയാണ്.
ഗർഭിണിയാകുന്നതിന് മുന്പ്
ഗർഭിണിയാകുന്നതിന് മുന്പ് നിങ്ങളുടെ ദന്തരോഗ വിദഗ്ധനെകണ്ട് പല്ലുകളുടെയും മോണയുടെയും ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതാണ്. ഇതുമൂലം നിങ്ങൾക്ക് അനാവശ്യമായ എക്സ്റേ റേഡിയേഷനിൽ നിന്ന് രക്ഷനേടാം. കൂടാതെ ദന്തക്ഷയം, ഇംപാക്റ്റഡ് ടീത്ത്, വായിലെ അണുബാധ ഇവയെല്ലാം നിയന്ത്രിക്കാൻ ഇത്തരം പരിശോധനകളിലൂടെ സാധിക്കും.
ഗർഭകാലത്തിന് മുന്പുള്ള പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. എന്തെന്താൽ ആ കാലയളവിൽ ഉണ്ടാകുന്ന ഹോർമോണ് അത് നിങ്ങളുടെ പല്ലുകൾക്കും മോണകൾക്കും വളരെയധികം ദോഷകരമാണ്. അത് ദന്തക്ഷയവും മോണരോഗവും ഉണ്ടാക്കും.
ബാക്ടീരീയ മൂലമുണ്ടാകുന്ന മോണവീക്കം തുടക്കത്തിലെ നമ്മൾ ചികിത്സിച്ചില്ലെങ്കിൽ കൂടുതൽ ദോഷകരമായ മോണരോഗ അവസ്ഥയിലേക്ക് നയിക്കും അതിനെയാണ് പെരിയോഡോൺറ്റൈറ്റിസ് എന്നു പറയുന്നത്. ഇത്തരം മോണരോഗങ്ങളെ നമ്മൾ തുടക്കത്തിലേ ചികിത്സിക്കാതിരുന്നാൽ അത് ഗുരുതരമായ അവസ്ഥയായ മാസം തികയാതെയുള്ള പ്രസവം, ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം എന്നിവ ഉണ്ടാവും. അതുകൊണ്ട് തുടക്കത്തിലേ ചികിത്സ നേടുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്.
വിവാഹത്തിന് മുന്പുള്ള ദന്തപരിശോധനയും ചികിത്സയും നമുക്ക് മോണരോഗവും ദന്തക്ഷയവും ഒഴിവാക്കാൻ സഹായകം. പല്ലുകളെ സംരക്ഷിക്കുന്നതിന് ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് നിങ്ങളുടെ ദന്തരോഗവിദഗ്ധന്റെ നിർദേശപ്രകാരം ഉപയോഗിക്കേണ്ടതാണ്. മധുരമടങ്ങിയ പലഹാരങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതാണ്.
ഗർഭധാരണത്തിന് മുന്പുള്ള ദന്തപരിശോധനയിലൂടെ നിങ്ങൾക്ക് ഗർഭകാലയളവിലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാം. മെഡിക്കൽ ചെക്കപ്പിനെപ്പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ദന്തപരിശോധന.
ഗർഭിണിയായിരിക്കുന്പോഴുള്ള ദന്തപരിചരണം
ഗർഭിണിയാണെങ്കിൽ ആ വസ്തുത നിങ്ങളുടെ ദന്തഡോക്ടറെ അറിയിക്കേണ്ടതാണ്. റെഗുലർ ദന്തപരിശോധന ഗർഭിണിയായിരിക്കുന്പോൾ ഏത് സമയത്തും ചെയ്യാവുന്നതാണ്. എതെങ്കിലും തരത്തിലുള്ള ദന്തപരിശോധന ചെയ്യുന്നതിന് മുന്പ് ഗൈനക്കോളജിസ്റ്റിന്റെ നിർദേശം തേടേണ്ടതാണ്.
ഗർഭിണി ആയിരിക്കുന്ന സന്ദർഭനത്തിൽ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം മൂലം മോണരോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് അത് നിങ്ങളുടെ ഗർഭസ്ഥ ശിശുവിനെയും പ്രതികൂലമായി ബാധിക്കും.
ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഗർഭകാലയളവിന്റെ ആദ്യത്തെ മൂന്നുമാസമാണ്. കാരണം ഈ കാലയവളിൽ നിങ്ങളുടെ ഗർഭസ്ഥശിശുവിന്റെ അവയവ രൂപീകരണ പ്രക്രിയ നടക്കുന്നത്. അതുകൊണ്ട് ഒഴിവാക്കാൻ പറ്റുന്ന എല്ലാ ചികിത്സകളും ഈ കാലയളവിൽ ഒഴിവാക്കേണ്ടതാണ്.
നിങ്ങളുടെ ദന്ത ഡോക് ടറോട് നിങ്ങൾ കഴിക്കുന്ന മരുന്നിന്റെ പേരും അളവും ആദ്യമേ പറയേണ്ടതാണ്. സർജിക്കലായ ചികിത്സയ്ക്ക് അത് അറിയേണ്ടത് നിർബന്ധം ആണ്. ഇതൂമൂലം ഡ്രൈ സോക്കറ്റ് എന്ന അവസ്ഥയിൽ നിന്ന് രക്ഷനേടാം. അനുയോജ്യമായ സംരക്ഷണരീതികൾ അവലംബിച്ചുകൊണ്ട് ഡെന്റൽ എക്സറേ എടുക്കാവുന്നതാണ്.
ഗർഭകാലയളവിൽ മോണയുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്താത്തതുകൊണ്ട് ഉണ്ടാകാവുന്ന ഒരു രോഗമാണ് പ്രഗ്നൻസി ജിൻജിവിറ്റീസ്.
അതുകൊണ്ട് മോണാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഏതെങ്കിലും തരത്തിലുള്ള മോണയിലെ വ്യത്യാസങ്ങൾ ദന്തഡോക്ടറെ അറിയിക്കണം. കാരണം അത് പ്രഗ്നൻസി ടൂമോർ എന്ന അസുഖകാരണം കൊണ്ടാവും.
* നിങ്ങളുടെ കുഞ്ഞിന്റെയും പല്ലിന്റെയും ആരോഗ്യത്തിനുവേണ്ടി നിങ്ങൾ നല്ല ആഹാരങ്ങൾ
കഴിക്കുക.
ഗർഭകാലത്തിന്റെ മൂന്നാമത്തെ മാസത്തിലാണ് ഗർഭസ്ഥശിശുവിന്റെ പല്ലുകളുടെ രൂപീകരണം തുടങ്ങുന്നത്. പാലുത്പന്നങ്ങൾ കുഞ്ഞിന്റെ പല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്.
* നിങ്ങൾ നിങ്ങളുടെ ദന്തഡോക്ടറോട് കഴിക്കുന്ന മരുന്നിന്റെ പേരും അളവും പറയേണ്ടതാണ്.
* അനുയോജ്യമായ സംരക്ഷണരീതികൾ അവലംബിച്ചുകൊണ്ട് ഡെന്റൽ എക്സറേ എടുക്കാവുന്നതാണ്.
* മോണയുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്താത്തതുകൊണ്ട് ഉണ്ടാകാവുന്ന മോണരോഗങ്ങളാണ് പ്രഗ്നൻസി ജിൻജിവിറ്റീസ്, പ്രഗ്നൻസി ടൂമോർ തുടങ്ങിയവ.
* മോണയുടെ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ നിങ്ങൾ നിങ്ങളുടെ ദന്തഡോക്ടറിനെ അറിയിക്കണം.
പ്രസവശേഷം
ഗർഭകാലത്ത് ചെയ്യാൻ സാധിക്കാതിരുന്ന ദന്ത ചികിത്സകൾ പ്രസവശേഷം ചെയ്യാവുന്നതാണ്. പ്രസവശേഷം നിങ്ങൾ നിങ്ങളുടെ പല്ലുകളുടെയും മോണയുടെയും ആരോഗ്യം ഒരു ദന്തിസ്റ്റിനെ കണ്ട് ഉറപ്പ് വരുത്തേണ്ടതാണ്.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
ഫോണ് 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com
ഗർഭിണികൾ ദന്തപരിചരണത്തിൽ ശ്രദ്ധിക്കേണ്ടത്...
03:27 PM Jul 31, 2019 | Deepika.com