കോട്ടയം: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ ബിഷപ്പായി ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഫാ.സിബി മാത്യു പീടികയിലിനെ (50) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഔദ്യോഗിക നിയമന പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് റോമിലും ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂര്‍ കൊരട്ടിയിലുള്ള ഹെരാള്‍ഡ്സ് ഓഫ് ഗുഡ് ന്യൂസ് പ്രോവിഷ്യാള് ആസ്ഥാനത്ത് സെന്റ് പോള്‍സ് പ്രോവിന്‍സ് പ്രോവിന്‍ഷ്യാള്‍ ഫാ. സജി സെബാസ്റ്റ്യന്‍ പുവംനില്ക്കുംതൊട്ടിയിലും നടത്തി.
2008 മുതല്‍ 2014 വരെ രണ്ടു ടേം ഹെറാള്‍ഡ്സ് ഓഫ് ഗുഡ് ന്യൂസ് സഭയുടെ സെന്റ് പോള്‍സ് പ്രോവിന്‍സ് പ്രൊവിന്ഷ്യാളാളിയിരുന്നു ഫാ. സിബി മാത്യു പീടികയില്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവക പീടികയില്‍ മാത്യു വര്‍ക്കിയുടെയും ഈഴോര്‍മറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ പുത്രനാണ്. സഹോദരങ്ങൾ: ജോസ് മാത്യു, ആന്‍സി ജോസ്, ബിന്‍സി സാബു, ജൂലി ജോസുകുട്ടി, ടിജോ മാത്യു മേലോരം യുപിഎസിലും തെക്കേമല ഹൈസ്കൂളിലും പഠനശേഷം ആന്ധ്രയിലെ കുരുക്കുരു മൈനര്‍ സെമിനാരിയിലും ജാനംപെട്ട് വിജ്ഞാനനിലയത്തിലും റാഞ്ചി സെന്റ് ആല്ബര്ട്ട്സിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1996ല്‍ വൈദിക പട്ടം സ്വീകരിച്ചു.
1997 മുതല്‍ ഏഴു വര്‍ഷം പാപ്പുവ ന്യൂ ഗ്വിനിയയില്‍ സേവനം ചെയ്തു. 2004ല്‍ മടങ്ങിയെത്തി 10 വര്‍ഷം ആന്ധ്രപ്രദേശിലും കേരളത്തിലും സെമിനാരി റെക്ടർ, പ്രൊവിന്‍ഷ്യാള്‍ ഉള്‍പ്പെടെ ചുമതലകള്‍ വഹിച്ചു. 2014 ല്‍ പാപ്പുവ ന്യൂഗ്വിനയിലേക്ക് മടങ്ങി അവിടെ വാനിമോ രൂപത വികാരി ജനറാള്‍ പദവി ഉള്‍പ്പെടെ വിവിധ ചുമതലകളിലും ശുശ്രൂഷ ചെയ്തുവരുന്നു. പെസഫിക് സമുദ്രത്തില്പ്പെട്ട (ഓഷ്യാനിയ) പാപ്പുവ ന്യൂഗ്വിനിയ ലോകത്തിലെ വലിയ രണ്ടാമത്തെ ദ്വീപ് സമൂഹമാണ്. മെത്രാഭിഷേക തീയതി പിന്നീട് നിശ്ചയിക്കും.