മെൽബണ്‍: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്യയിൽ ദൈവിക ഇടപെടലിനായി മേയ് 7 വെള്ളിയാഴ്ച മെൽബണ്‍ രൂപതയിൽ ഉപവാസ പ്രാർഥനാദിനമായി ആചരിക്കാൻ ബിഷപ്പ് ബോസ്കോ പുത്തൂർ ആഹ്വാനം ചെയ്തു.
നമ്മുടെ മാതൃരാജ്യമായ ഭാരതത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് അന്നേ ദിവസം പ്രാർഥനയിലും ഉപവാസത്തിലുമായിരിക്കാൻ രൂപത കുടുംബത്തിനായി നൽകിയ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ പിതാവ് ആവശ്യപ്പെട്ടു. കോവിഡ് പകർച്ചവ്യാധിമൂലം ഉറ്റവരെ നഷ്ടപ്പെട്ടവരെയും ദാരിദ്രം അëഭവിക്കുന്നവരെയും ചികിത്സാ സൗകര്യങ്ങൾ കിട്ടാത്താവരെയും സാന്പത്തികമായി സഹായിക്കുന്നതിനായി 9 ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ സ്വീകരിക്കുന്ന സ്തോത്രകാഴ്ചയിൽ ഉദാരമായി നൽകാൻ പിതാവ് അഭ്യർഥിച്ചു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും അന്നേ ദിവസം ലഭിക്കുന്ന പണം ഓസ്ട്രേലിയയിലെ കാത്തലിക് മിഷന്റെയും കാരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടെ ദുരിതമനുഭവിക്കുന്ന അർഹരിലേക്ക് എത്രയും വേഗം എത്തിക്കുമെന്ന് പിതാവ് അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ