മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്മനണിറ്റി ക്ലബിന്റെ (എൻഎംസിസി) നേതൃത്വത്തിൽ വെസ്റ്റേണ്‍ സബർബ്സ് ബാഡ്മിന്റണ്‍ അസോസിയേഷന്റെയും ബാഡ്മിന്റണ്‍ വിക്റ്റോറിയയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഏപ്രിൽ 24 ശനിയാഴ്ച അൾട്ടോണ നോർത്തിലുള്ള ബാഡ്മിന്റണ്‍ സെന്ററിൽ നടക്കപ്പെടും. രാവിലെ 9 മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി ഭാരവാഹികളായ ജോബിൻ ജെ. പുത്തൻ, സഞ്ജു ജോണ്‍ എന്നിവർ അറിയിച്ചു.
വിജയികൾക്ക് ഒന്നാം സമ്മാനമായി 501 ഡോളറും ട്രോഫികളും രണ്ടാം സമ്മാനമായി 251 ഡോളറും ട്രോഫികളും മൂന്നാം സമ്മാനമായി ട്രോഫികളും ലഭിക്കും. ഇൻസ്റ്റിറ്റനട്ട് ഓഫ് ഹെൽത്ത് ആന്റ് നഴ്സിംഗ് ഓസ്ട്രേലിയ (ഐഎച്ച്എൻഎ) ആണ് ടൂർണമെന്റിന്റെ ഗോൾഡ് സ്പോണ്സർ. യൂണിവേഴ്സൽ റിയൽ എസ്റ്റേറ്റ്, എലൈറ്റ് ഇൻഷൂറൻസ് ഗ്രൂപ്പ്, ഓസി ഹോം ലോണ്‍സ്(ടിജൊ ജോസഫ്), വി വണ്‍ കാറ്റേഴ്സ്, ജെഎംജെ സ്പോർട്സ് എന്നിവരാണ് സിൽവർ സ്പോണ്‍സർമാർ.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ