പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സുഹൃത്തിനൊപ്പം കടലിൽ നീന്താനിറങ്ങി മുങ്ങിമരിച്ചു പെർത്ത് ജൂണ്ടലപ് എഡിത് കൊവാൻ യൂണിവേഴ്സിറ്റിയിലെ (ഇസിയു) വിദ്യാർഥി കെവിൻ കരിയാട്ടിയുടെ (33) പൊതുദർശനം മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയിൽ വെള്ളിയാഴ്ച വൈകിട്ട് 5ന് വി കുർബാനയോടെ നടക്കും.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചിൽ മാർച്ച് 23ന് ഉച്ചയോടെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
കടലിൽ മുങ്ങിത്താണ കെവിനെ രക്ഷാപ്രവർത്തകരാണ് കരയ്ക്കെത്തിച്ചത്. ഫിയോന സ്റ്റാൻലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കിയ കെവിന്റെ മൃതദേഹം അടുത്ത ചൊവ്വാഴ്ചയോടെ നാട്ടിലേക്കു കൊണ്ടുപോകും.
യുഎഇയിലായിരുന്ന കെവിൻ കഴിഞ്ഞ ഒന്നരവർഷം മുൻപാണ് പെർത്തിൽ പ്രോജട്റ്റ് മാനേജ്മെന്റ് കോഴ്സിനായി എത്തിയത്. ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാർ ഇടവകാംഗമാണ്. ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ കരിയാട്ടി കുര്യൻ-സിൽവി ദന്പതികളുടെ മകനാണ്. ഭാര്യ ഇരിങ്ങാലക്കുട ചിറയത്ത് അമുല്യ. നാലുവയസുള്ള കെൻ കെവിൻ മകനാണ്. പോൾ കരിയാട്ടി, ടീന എന്നിവർ സഹോദരങ്ങളാണ്
റിപ്പോർട്ട്: ബിജു നാടുകാണി