+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്‍റ് സാമിയ സുലുഹു ഹസൻ ചുമതലയേറ്റു

ദാ​​​​ർ​​​​ഇ​​​​സ​​​​ലാം: ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ വ​​​നി​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സാ​​​​മി​​​​യ
ടാൻസാനിയയുടെ  ആദ്യ വനിതാ പ്രസിഡന്‍റ് സാമിയ സുലുഹു ഹസൻ ചുമതലയേറ്റു
ദാ​​​​ർ​​​​ഇ​​​​സ​​​​ലാം: ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ വ​​​നി​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സാ​​​​മി​​​​യ സു​​​​ലു​​​​ഹു ഹ​​​​സ​​​​ൻ (61) ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

ഹി​​​​ജ​​​​ാബ് ധ​​​​രി​​​​ച്ച്, ഒ​​​​രു കൈ​​​​യി​​​​ൽ ഖു​​​​റാ​​​​നു​​​​മാ​​​​യാ​​​​ണ് സാ​​​​മി​​​​യ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കെ​​​​ത്തി​​​​യ​​​​ത്. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഇ​​​​ബ്രാ​​​​ഹിം ജു​​​​മാ​​​​വോം​​​​ഗ് സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ൺ മ​​​​ഗു​​​​ഫു​​​​ലി (61) ഹൃ​​​​ദ്രോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ സാ​​​​മി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത​​​​ത്.

മ​​​​ഗു​​​​ഫു​​​​ലി കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചാ​​​​ണ് മ​​​​രി​​​​ച്ച​​​​തെ​​​​ന്നും അ​​​​ഭ്യൂ​​​​ഹ​​​​മു​​​​ണ്ട്. മ​​​​ഗു​​​​ഫു​​​​ലി കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഇ​​​​ക്കാ​​​​ര്യം പു​​​​റം​​​​ലോ​​​​ക​​​​ത്തോ​​​​ടു മ​​​​റ​​​​ച്ചു​​​​വ​​​​ച്ചെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പറയുന്നു.