വളർച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിൻ. ശരീരത്തിൽ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയിലാണ്. ശരീരത്തിന്റെ പോഷണപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. കാൽസ്യം, സിലിക്കണ്‍ എന്നീ ധാതുക്കളുടെ വിനിയോഗത്തിൽ സഹായിയായി പ്രവർത്തിക്കുന്നു.
അയഡിന്റെ കുറവുണ്ടായാൽ
ഗോയിറ്റർ, ഡിപ്രഷൻ, നിരാശ, മാനസികക്ഷീണം, അസാധാരണമായി ഉണ്ടാകുന്ന തൂക്കവർധന, മലബന്ധവും ക്ഷീണവും, ത്വക്ക് പരുക്കനാവുക, ക്രട്ടിനിസം, പ്രത്യുത്പാദന ക്ഷമത കുറയൽ
അയഡിൻ ഉറവിടങ്ങൾ
കടൽമത്സ്യങ്ങൾ, സോയാബീൻ, ചീര, വെളുത്തുളളി, അയല, മത്തി, ചെമ്മീൻ, പരവ മത്സ്യം, സാൽമണ്‍, അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ആരോഗ്യത്തിനു നല്‍കുന്നത്
1. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ ഹോർമോണ്‍ ഹൃദയമിടിപ്പ്, രക്തസമ്മർദം, ശരീരഭാരം, ശരീരതാപം എന്നിവയെ സ്വാധീനിക്കുന്നു.
2. ത്വക്ക്, പല്ല്, തലമുടി എന്നിവയുടെ ആരോഗ്യത്തിനും തിളക്കത്തിനും സഹായകം. മുടിയുടെ വളർച്ചയ്ക്കും മുടികൊഴിച്ചിൽ തടയുന്നതിനും ഗുണപ്രദം.
3. പ്രത്യുത്പാദനവ്യവസ്ഥയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഗുണപ്രദം.
4. ഫൈബ്രോ സിസ്റ്റിക് രോഗത്തിൽ നിന്ന് ആശ്വാസം പകരുന്നു.
5. ശരീരകോശങ്ങളുടെ വളർച്ചയ്ക്കു സഹായകം.
6. കാൻസറിനെ പ്രതിരോധിക്കുന്നു.
7. വിഷസ്വഭാവമുളള രാസപദാർഥങ്ങളെ ശരീരത്തിൽ നിന്നു നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു.
8. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.
9. ആമാശയത്തിൽ വളരുന്നതും ശരീരത്തിനു ദോഷകരവുമായ ബാക്ടീരിയയുടെ വർധന തടയുന്നു.
അയഡിൻ കുറഞ്ഞാൽ...
02:22 PM Jun 11, 2019 | Deepika.com