മെൽബണ്‍: ഓസ്ട്രേലിയയിലെ ജീലോംഗിൽ ഫെബ്രുവരി 17ന് നിര്യാതനായ ബേസിൽ ബാബു (25) വിന്റെ മൃതദേഹം മതപരമായശുശ്രൂഷകൾക്കും പൊതുദർശനത്തിനുമായി 25 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 6 വരെ മെൽബണ്‍ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (419 Centre Dandenong Rd, Heatherton, VIC-3202, Australia) ചടങ്ങുകൾ നടത്തുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാവുന്നതാണ്. ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിന് സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
https://youtu.be/ojH6iFyZmr8
ബേസിൽ നാട്ടിൽ പെരുന്പാവൂർ വേങ്ങൂർ സ്വദേശി കല്ലറക്കൽ ബാബുവിന്റെ മകനാണ്. ബല്ലാരാത്ത് ഫെഡറേഷൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു. മെൽബണിന് അടുത്തുള്ള ജീലോംഗിൽ ആയിരുന്നു താമസം. ചടങ്ങുകൾക്ക് ശേഷം മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുവാൻ ഉള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.
കൂടുതൽ വിവരങ്ങൾക്കായി നവോദയ ഓസ്ട്രേലിയയുമായോ (എബി പൊയ്കാട്ടിൽ: 0430 959 886) ബി. കെ. എഫ്. എ. (സിനോ തോമസ്: 0470 375 030) യുമായോ ബന്ധപ്പെടുക.
റിപ്പോർട്ട്: എബി പൊയ്കാട്ടിൽ