മെൽബണ്‍ : കേസി മലയാളിയുടെ മുൻ ജനറൽ സെക്രട്ടറിയും ശ്രീനാരായണ മിഷന്റയും സ്വരരാഗയുടെയും സജീവാംഗവുമായ സന്തോഷ് ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് സിദ്ധിവല്ലഭൻ (73) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ തൃപ്രയാർ വലപ്പാട് ബീച്ച് അരയൻപറന്പിൽ കുടുംബാംഗമാണ്. ഒമാൻ ഗൾഫാറിൽ ദീർഘകാലം എൻജിനീയറായി പ്രവർത്തിച്ചിരുന്നു. ഉഷയാണ് ഭാര്യ. മക്കൾ: ഉണ്ണികൃഷ്ണൻ (അമേരിക്ക), ഷാലി സന്തോഷ് (ഓസ്ട്രേലിയ). മരുമകൻ: സന്തോഷ് ബാലകൃഷ്ണൻ (ഓസ്ട്രേലിയ).
റിപ്പോർട്ട്: ജോസ് എം. ജോർജ്
സിദ്ധി വല്ലഭൻ നിര്യാതനായി
09:17 PM Jan 13, 2021 | Deepika.com