കാദേശ് മീഡിയയും ലൈവ് ഓസ്ട്രേലിയയും സംയുക്തമായാണ് റിലീസിംഗ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്മാർട്ട്ഫിൻ അഡ്വൈസേഴ്സിന്റെ സഹകരണത്തോടെ സൗണ്ട് വൈബ്സ് സ്റ്റുഡിയോസ് സിഡ്നി നിർമ്മിച്ചിരിക്കുന്ന ഈ ക്രിസ്മസ് ഗാനത്തിന്റ സംഗീതം നൽകിയിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ഷിബു എബ്രഹമാണ്. ജെയിംസ് ചാക്കോ രചനയും അനീഷ് കവിയൂർ ഓർക്കസ്ട്രേഷനും നിർവഹിച്ചു. സിഡ്നിയിലെ പ്രമുഖ ഗായകരിലൊരാളായ ബേസിൽ ഫെർണാണ്ടസ് ആണ് ഗാനം ആലപിക്കുന്നത്. സൗണ്ട് വൈബ്സ് സ്റ്റുഡിയോയിൽ റെക്കോർഡിംഗ് പൂർത്തിയായ ഈ ഗാനത്തിൽ നുബിയ ലിജോ ശ്വേത എൽദോസ് എന്നിവരും ഗാനത്തിന്റെ ഭാഗമായുണ്ട് . ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിഡ്നിയിൽ നിന്നുള്ള പ്രശസ്ത ഫോട്ടോഗ്രാഫർ സുരേഷ് പോക്കാട്ടാണ്.
റിപ്പോർട്ട്: ജെയിംസ് ചാക്കോ