മെൽബണ്‍: വിറ്റൽസി മലയാളി അസോസിയേഷന്റെ ചെയർമാൻ സാന്റി ഫിലിപ്പിന്റെ സഹോദരൻ സിബി ഫിലിപ്പ് (52) സൗദിയിലെ അൽ ഹസയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യതനായി. സംസ്കാരം പിന്നീട് പയ്യാവൂർ ഡിവൈൻ മേഴ്സി ചർച്ചിൽ നടത്തപ്പെടും.
പയ്യാവൂർ ഞരക്കോലിൽ കുടുബാംഗമായ സിബി കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി സൗദിയിലെ ഹഫൂഫിലാണ് കുടുംബമായി താമസിക്കുന്നത്. ഭാര്യ: സാലി പീരുമേട് കണയങ്കവയൽ തട്ടാപറന്പിൽ കുടുംബാംഗമാണ്. മക്കൾ: മെർലിൻ സിബി, മെൽവിൻ സിബി. സഹോദരങ്ങൾ: സണ്ണി ഫിലിപ്പ് (ബാംഗ്ലൂർ എയർപോർട്ട്), ബാബു ഫിലിപ്പ് - പയ്യാവൂർ, സി. ലിസ്സി ഫ്രാൻസീസ്( സെന്റ്. ഫ്രാൻസീസ് അസീസി - മഹാരാഷ്ട്രാ ), ലീലാമ്മ ജേക്കബ്ബ് പറന്പേട്ട് തളാപ്പ് കണ്ണൂർ, ലൈസാ ജോസ് , വെള്ളി മംഗലത്ത് പയ്യാവൂർ, ജെസ്സി സേവി, വിലങ്ങുപാറ -ശ്രീകണ്ഠാപുരം, സാന്റി ഫിലിപ്പ് (ഓസ്ട്രേലിയ).
പരേതന്റെ നിര്യണത്തിൽ വിറ്റൽസി മലയാളി അസോസിയേഷൻ അഗാഥമായ ദുഃഖം രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോസ് എം. ജോർജ്
വിറ്റൽസി മലയാളി അസോസിയേഷൻ ചെയർമാൻ സാന്റി ഫിലിപ്പിന്റെ സഹോദരൻ സിബി ഫിലിപ്പ് നിര്യാതനായി
09:12 PM Nov 22, 2020 | Deepika.com