മദ്യപിച്ച് സുബോധം നഷ്ടപ്പെട്ട് മണ്ട ത്തരങ്ങൾ കാട്ടിക്കൂട്ടുന്ന മനുഷ്യരുണ്ട ്. എന്നാൽ മദ്യം അകത്തു ചെന്നാൽ മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും സുബോധം നഷ്ടപ്പെടുമെന്നും അവർ മണ്ട ത്തരങ്ങൾ കാണിക്കുമെന്നും തെളിയിക്കുകയാണ് അമേരിക്കയിലെ മിനസോട്ടയിലുള്ള കുറച്ചു പക്ഷികൾ.
മിനസോട്ടയിലെ ചെറിയ ടൗണായ ഗിൽബെർട്ടിലാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടത്തെ വീടുകളിലെ ജനാലകളിലും വാതിലുകളിലുമൊക്കെ പക്ഷികൾ പറന്നു വന്ന് കൊത്തി ബഹളം വയ്ക്കുകയാണ്. ശബ്ദം കേട്ട് പുറത്തിറങ്ങുന്ന വീട്ടുകാരെ ആക്രമിക്കാൻ പോലും ഇവർ മുതിരാറുണ്ടത്രെ. വീടുകൾക്കടുത്തുള്ള മരങ്ങളിലും മറ്റും വന്നിരുന്ന് വെറുതെ ബഹളം വയ്ക്കുന്നതും പതിവാണ്. കാര്യമെന്തെന്നറിയാൻ നാട്ടുകാർ പോലീസിനെ സമീപിച്ചു. ഒരു പക്ഷിശാസ്ത്രജ്ഞന്റെ സഹായത്തോടെ കേസ് അന്വേഷിച്ച പോലീസ് ഒടുവിൽ പക്ഷികളുടെ ഈ വിചിത്ര പ്രവൃത്തികളുടെ കാരണം കണ്ടെത്തി.
ഈ പക്ഷികളെല്ലാം മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണ്. ഇവർക്ക് എങ്ങനെ മദ്യം കിട്ടിയെന്നല്ലെ? ഈ പ്രദേശത്ത് ധാരളമുള്ള ഒരു ചുവന്ന പഴം കഴിച്ചതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. കാലാവസ്ഥാ വ്യതിയാനം കാരണം ഈ പഴങ്ങൾ പുളിച്ചിരുന്നു. ഫെർമന്േറഷൻ സംഭവിച്ചതോടെ പഴങ്ങളിൽ എത്തനോളിന്റെ അളവ് കൂടി. കുഞ്ഞു പക്ഷികളുടെ ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ഇതിന്റെ ലഹരി. ഇതോടെ പക്ഷികളുടെ സുബോധം നഷ്ടപ്പെടുകയായിരുന്നു.
മദ്യപാനം പക്ഷികൾക്കും ഹാനികരം
06:14 AM Oct 07, 2018 | Deepika.com