കാർട്ടൂണുകളിലും ആനിമേഷൻ സിനിമകളിലുമൊക്കെ മാത്രം നമ്മൾ കണ്ടിട്ടുള്ള ഒരു കാഴ്ചയാണത്. ഇത്തരമൊരു കാഴ്ച യാഥാർഥ്യമാക്കിയിരിക്കുകയാണ് ഫ്രണ്ട് കലാകാരൻ ജീൻ ലൂക്ക് ഡെക്ലസ്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലാണ് കഴിക്കാൻ കഴിയുന്ന ഈ ചോക്ലേറ്റ് വീട് ഒരുക്കിയിരിക്കുന്നത്.
ഭിത്തി,മേൽക്കൂര, ഫർണിച്ചറുകൾ,പൂന്തോട്ടം തുടങ്ങി ഈ വീട്ടിലുള്ളതെല്ലാം ചോക്ലേറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കാണാൻ മാത്രമല്ല, ഈ വീട്ടിൽ താമസിക്കാനും കഴിയുമെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഹോട്ടൽ ബുക്കിംഗ് വെബ്സൈറ്റായ ബുക്കിംഗ്.കോമിലൂടെ ഒക്ടോബർ 5, 6 തിയതികളിൽ ബുക്കു ചെയ്യുന്നവർക്ക് ഒരു രാത്രി ഈ കോട്ടേജിൽ താമസിക്കാൻ അവസരം കിട്ടും.
ചോക്ലേറ്റ് കൊണ്ട് നിർമിച്ച വീടുകൾ
06:13 AM Oct 07, 2018 | Deepika.com