+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള കോൺഗ്രസ് -എം ജോസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു

മെൽബൺ: കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയായുടെ നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു. ഒക്ടോബർ 17 ന് ഓൺലൈനിൽ ചേർന്ന യോഗം റോഷി ആഗസ്റ്റിൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് -എം ജോസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു
മെൽബൺ: കേരള കോൺഗ്രസ് -എം ജോസ് വിഭാഗത്തിന് പ്രവാസി കേരള കോൺഗ്രസ് -എം ഓസ്ട്രേലിയായുടെ നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു. ഒക്ടോബർ 17 ന് ഓൺലൈനിൽ ചേർന്ന യോഗം റോഷി ആഗസ്റ്റിൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.

പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളുടെ അഭ്യർഥനയെ മാനിച്ച് കേരള കോൺഗ്രസിന്‍റെ കർഷകരക്ഷ, മതേതരത്വം, നവകേരളം എന്നീ ആശയങ്ങളുമായി യോജിച്ചു പ്രവർത്തിക്കും എന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലുമാണ് ഇടതുമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചതെന്ന് റോഷി അഗസ്റ്റിൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രഫ. എൻ.ജയരാജ് എംഎൽഎ മുഖ്യ പ്രഭാക്ഷണം നടത്തി. ദേശീയ പ്രസിഡന്‍റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സിജോ ഈന്തനാംകുഴി സ്വാഗതം പറഞ്ഞു. സെബാസ്റ്റ്യൻ ജേക്കബ് (പ്രസിഡന്‍റ് വിക്ടോറിയ), മാത്യു തറപ്പേൽ (മുൻ നിയോജക മണ്ഡലം സെക്രട്ടറി പാലാ), മറ്റ് സംസ്ഥാന കോ-ഓർഡിനേറ്ററുമാരായ ഷാജു ജോൺ, കെന്നടിപട്ടുമാക്കിൽ, സിബിച്ചൻ ജോസഫ്, ജിബിൻ സിറിയക്ക്, റോബിൻ ജോസ്, റെജി പാറയ്ക്കൻ എന്നിവർ സംസാരിച്ചു. നാഷണൽ ട്രഷറർ ജിൻസ് ജയിംസ് നന്ദി പറഞ്ഞു.
തോമസ് വാതപ്പള്ളി, ഐബി ഇഗ്നേഷ്യസ്, ടോജോ തോമസ്, ക്ലിസൻ ജോർജ്, ഷിനോ മാത്യു, ജോസി സ്റ്റീഫൻ, ടേം പഴയമ്പള്ളിൽ, ഡേവിസ് ചക്കൻകുളം, ജോഷി ജോർജ് കുഴിക്കാട്ടിൽ, ജലേഷ് എബ്രഹാം, ജോജോ മാത്യു, ഹാജു തോമസ്, മജു പാലകുന്നേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.