പല്ലുകളുടെ പ്രധാനപ്പെട്ട ഉപയോഗം ഭക്ഷണം ചവച്ചരച്ച് കഴിക്കുക എന്നതു മാത്രമല്ല. ഒരാളെ കാഴ്ചയ്ക്കു ഭംഗിയാക്കുന്നതിലും പല്ലുകൾക്കു പ്രധാന പങ്കുണ്ട്. പല്ലുകൾ കൃത്യമായ നിലയിൽ നിലനിൽക്കുകയും നല്ല രൂപഭംഗി ഉണ്ടായിരിക്കുകയും വേണം. ഇത് മുഖത്തിന്റെ മറ്റു ഭാഗങ്ങളുമായി ഉദാഹരണം - മൂക്ക്, ചുണ്ട്, താടി, കവിളുകൾ ഇവയുമായി പൂർണമായി യോജിക്കുന്നതുമാകണം.
ദൈവിക അനുപാതം, സുവർണ അനുപാതം ഈ രണ്ട് അനുപാതങ്ങൾ സമന്വയിക്കുന്പോഴാണ് മുഖത്ത് ചിരി പ്രകടമാകുന്നത്. ദൈവികമായ അനുപാതം അഥവാ ഡിവൈൻ പ്രപ്പോഷൻ എല്ലാ ജീവജാലങ്ങൾക്കും ജനനം കൊണ്ടും പ്രകൃതിയുടെ സ്വാധീനം കൊണ്ടും സ്വന്തമായി ഉള്ളതാണ്. പ്രകൃതിയിലെ എല്ലാ വസ്തുക്കൾക്കും ഇത്തരത്തിലുള്ള ഒരു അനുപാതം നമുക്ക് കാണുവാൻ സാധിക്കും.
മുഖവളർച്ചയുടെ കാലഘട്ടത്തിൽ കൃത്യമായ സമയത്ത് പല്ല് പറിഞ്ഞു പോകാനും പുതിയ പല്ലുകൾ കൃത്യമായ സ്ഥലത്ത് വരാനും ഇതുവഴി എല്ലിന്റെ വളർച്ച കൃത്യമാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് വായ തുറന്നു കിടക്കുന്ന ശീലം, വിരൽ കുടിക്കുന്ന ശീലം, നാക്കു തള്ളുന്ന ശീലം, ചുണ്ട് കടിക്കുന്ന ശീലം മുതലായവ എല്ലിന്റെയും പല്ലിന്റെയും വളർച്ചയെ പ്രതികൂലമായി സ്വാധീനിക്കും.
ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ ഈ സമയത്ത് വളരെ പ്രയോജനം ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഡോക്ടറെ കാണിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ നമ്മൾ മടിക്കാറുണ്ട്. ഇത്തരത്തിലുള്ള ശീലങ്ങൾ നിർത്തലാക്കാൻവേണ്ടി പ്രത്യേകം രൂപകല്പനചെയ്ത ഉപാധികൾ ഡോക്ടർമാർ നിർമ്മിച്ചു നൽകും. ഇതിന്റെ കൃത്യമായ ഉപയോഗം ഇത്തരത്തിലുള്ള വൈകല്യങ്ങൾ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്കും സങ്കീർണമായ ചികിത്സകളിലേക്കും കൊണ്ടെത്തിക്കുന്നത് തടയും.
ഒരു പല്ല് നഷ്ടപ്പെട്ടാൽ കുഴപ്പമില്ല ബാക്കിയുള്ളത് ഉണ്ടല്ലോ എന്ന ധാരണ ശരിയല്ല. ഓരോ പല്ലിനും ആകൃതിയും ഉപയോഗവും വ്യത്യസ്തമാണ.് നമ്മുടെ കയ്യിലെ വിരലുകൾ ശ്രദ്ധിച്ചു നോക്കുക. ഓരോ വിരലിന്റെയും അവ തമ്മിൽ കൂട്ടുന്പോൾ ഉള്ള ബലവും വ്യത്യസ്തമാണ്. വ്യത്യസ്തമായ ആകൃതിയും ഉപയോഗവുമാണ് വിരലുകൾക്ക്. ഇതുപോലെതന്നെ പല്ലുകൾക്കും വ്യത്യസ്തമായ ഉപയോഗമാണ്. എല്ലാ പല്ലുകളും കൂടി കൃത്യമായി ഒന്നിച്ചു കൂടിയാൽ മാത്രമേ ഭക്ഷണം ചവച്ചരച്ച് കഴിക്കുക എന്ന പ്രക്രിയ ശരിയായ രീതിയിൽ നടക്കുകയുള്ളൂ. ഇത് ദഹനസംവിധാനത്തിന് വളരെയധികം ആവശ്യമാണ്.
പല്ലുകൾ നഷ്ടപ്പെട്ടാൽ പല്ലു വയ്ക്കണം. കൃത്രിമമായി പല്ലു വയ്ക്കുന്നത് പലതരത്തിൽ ചെയ്യാം. പ്രധാനമായിട്ടും, ഉറപ്പിച്ചു വയ്ക്കുന്നതും എടുത്ത് മാറ്റുന്നതും ആയ ചികിത്സകളാണു നിലവിലുള്ളത്. പല്ല് എടുത്തുകളയുന്പോൾ പല്ലിന്റെ വേര് ഉൾപ്പെടെയാണ് നമ്മൾ എടുത്തുകളയുന്നത്.
ഒരു മനുഷ്യായുസ് മുഴുവൻ ഭക്ഷണം ചവച്ചരച്ചു കഴിക്കുക എന്ന ജോലിയാണു പല്ലുകൾക്കു പ്രധാനമായും നിറവേറ്റാനുള്ളത്. മുഖഭംഗിക്ക് വേണ്ടിയും നമുക്ക് ലഭിച്ചിരിക്കുന്ന പല്ല് ഏതെങ്കിലും കാരണത്താൽ എടുക്കുകയാണെങ്കിൽ നിർബന്ധമായും ഏതെങ്കിലും തരത്തിലുള്ള പല്ല് കൃത്രിമമായി അവിടെ വച്ചിരിക്കണം. ദന്തൽ ഇംപ്ലാന്റ് എന്ന ചികിത്സ ലഭ്യമാണ്. പല്ലിന്റെ വേരിനു സമമായ ചെറിയ സ്ക്രൂ എല്ലിൽ ഫിക്സ് ചെയ്തശേഷം ഇതിനു മുകളിലേക്ക് പല്ല് ഫിക്സ് ചെയ്യുന്ന ചികിത്സാരീതിയാണിത്.
ക്രൗണ്് ബ്രിഡ്ജ് എന്ന ചികിത്സാരീതിയും നിലവിലുണ്ട്. നഷ്ടപ്പെട്ട പല്ലിന്റെ ഭാഗത്ത് തൊട്ടടുത്തുള്ള ബലമുള്ള പല്ലുകളുടെ ബലം പ്രയോജനപ്പെടുത്തി ഉറപ്പിക്കുന്ന ചികിത്സയാണിത്. ഇതുകൂടാതെ ദിവസവും എടുത്തു മാറ്റി കഴുകി വൃത്തിയാക്കി തിരികെ വയ്ക്കേണ്ട ചികിത്സാരീതിയും ലഭ്യമാണ്.
ചിരിയുടെ രൂപകല്പനയ്ക്ക് വളരെയധികം ഭംഗി ലഭിക്കുന്ന വെനീറിംഗ് പോലെയുള്ള ചികിത്സകളും സിർക്കോണിയം ക്രൗണ് ഉപയോഗിച്ചു പല്ലുകൾ ക്യാപ്പ് ഇടുന്നത് വഴി മുഖത്തിന്റെ് ഭംഗി അതിന്റെ സുവർണ അനുപാതത്തിൽ എത്തിക്കാൻ സാധിക്കുന്നു.
മോണയുടെ ചികിത്സയും ചുണ്ടിൽ റി പോസിഷൻ സർജറിയും കൂടി ആവശ്യാനുസരണം നടത്തുകയാണെങ്കിൽ മുഖത്ത് നല്ല ചിരി ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.
കാഴ്ചയ്ക്കുള്ള പ്രാധാന്യവും ഭക്ഷണം ചവച്ചരയ്ക്കുവാനുള്ള കാര്യക്ഷമതയുമാണ് പല്ലുകൾക്ക് നമ്മൾ കാണുന്ന ഗുണങ്ങൾ. ഡോക്ടറുടെ ഭാഷ്യത്തിൽ ഭക്ഷണം ചവച്ചരയ്ക്കാനുള്ള കാര്യക്ഷമതയാണ് ഏറ്റവും അത്യാവശ്യമായി നിലനിർത്തേണ്ടത്. എന്നാൽ നമ്മുടെ നാട്ടിൽ കാഴ്ചയ്ക്കുള്ള ഭംഗി എന്ന പ്രാധാന്യം മാത്രമാണ് കൂടുതലായി നമ്മൾ ശ്രദ്ധിക്കുന്നത്.
മുൻവശത്തെ പല്ലുകൾക്ക് എന്തെങ്കിലും തകരാറുണ്ടാവുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അതിന് ഉടനടി പരിഹാരം കാണാൻ ശ്രദ്ധിക്കാറുണ്ട്. വായ തുറന്നാൽ പുറകിൽ നഷ്ടപ്പെട്ടവ കാണില്ലല്ലോ. അതിനാൽ പുറകിലത്തെ പല്ലുകൾ നഷ്ടപ്പെട്ടാൽ വയ്ക്കേണ്ട ആവശ്യമില്ലല്ലോ - ഇതാണ് പലരുടെയും ചിന്ത.
പുറകിൽ ഉള്ള പല്ലുകളിലാണ് താടിഎല്ലിന്റെ കുഴയുടെ ജോയിന്റ് അളവ് നിലനിൽക്കുന്നത്. പല്ലുകൾ നഷ്ടപ്പെട്ടത് തിരികെ വയ്ക്കാതെയിരുന്നാൽ സ്ഥിരമായ തലവേദനയ്ക്ക് കാരണമാകും.
പല്ലുകൾ ഇത്തരത്തിലുള്ള പല ആവശ്യങ്ങൾക്കും ഉതകുന്നതാകയാൽ ഒരു കാരണവശാലും അത് എടുത്തു കളയാൻ പാടില്ല. ഏതെങ്കിലും കാരണവശാൽ എടുത്ത് കളയണ്ട ആവശ്യം വന്നാൽ ഏറ്റവും ഉചിതമായ രീതിയിൽ അതിനെ തിരിച്ചുവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പലപ്പോഴും നമ്മൾ പറയാറുണ്ട് പല്ല് എടുത്താൽ കവിൾ ഒട്ടുമെന്ന്. പുറകിലേക്ക് ഉള്ള പല്ലുകൾ എല്ലാം ഒന്നിൽ കൂടുതൽ വേരുകൾ ഉള്ളതാണ്. അതിനാൽ ഇതിന് ബലവും വളരെ കൂടുതലാണ്. ഭക്ഷണം ചവച്ചരയ്ക്കാൻ ഉദ്ദേശിച്ചുള്ള പല്ലുകളാണ് ഇവ. ഇത് എടുത്തു കളയുകയാണെങ്കിൽ താടിയിലെ അളവു വ്യത്യാസം വരുന്നതിനാൽ താടിയുടെ ജോയിന്റിനു സ്ഥിരമായി വേദനയും ഉണ്ടാകും.
പല്ലുകൾ നഷ്ടപ്പെട്ട ഭാഗത്ത് പല്ലുകൾ വച്ചാൽ രണ്ടുമൂന്നു മാസത്തിനകം ഈ വേദന പൂർണമായും മാറുന്നതായി കാണുന്നു. ഇത്രയും പ്രാധാന്യമുള്ള പല്ലുകളെ ശരീരത്തിലെ ഒരു അവയവമായിക്കണ്ട് ആവശ്യത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നു നാം പ്രത്യേകം ചിന്തിക്കണം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല), ഫോണ് 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com