22,000 രൂപ, അമേരിക്കയിലെ ഏതെങ്കിലും അമ്യൂസ്മെന്റ് പാർക്കിലേക്കുള്ള രണ്ടു പാസ്, വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ അടങ്ങിയ സമ്മാനപ്പൊതി, പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന അമേരിക്കയിലെ ഏതെങ്കിലും രണ്ടു വീടുകൾ സന്ദർശിക്കാനുള്ള സൗജന്യ ടിക്കറ്റ്. മിസൗറിയിലുള്ള സെന്റ്. ലൂയിസ് അമ്യൂസ്മെന്റ്് പാർക്കിൽ നടക്കുന്ന ഒരു മത്സരത്തിന്റെ സമ്മാനങ്ങളാണിത്. ഈ സമ്മാനങ്ങളൊക്കെ കിട്ടണമെങ്കിൽ ഈ പാർക്കിൽ ക്രമീകരിച്ചിരിക്കുന്ന ശവപ്പെട്ടിയിൽ മത്സരാർഥി 30 മണിക്കൂർ അടിപ്പിച്ചു കിടക്കണം.
മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യുന്ന ആറ് പേർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിന്റെ ഓരോ മണിക്കൂറിലും ആറു മിനിറ്റ് ബാത്ത് റൂമിൽ പോകുന്നതിനായി ശവപ്പെട്ടിയിൽനിന്ന് പുറത്തിറങ്ങാം. രണ്ട് അടി വീതിയും ഏഴ് അടി നീളവുമുള്ള ശവപ്പെട്ടിക്കകത്താണ് കിടക്കേണ്ടത്. മത്സരാർഥിക്കാവശ്യമായ ഭക്ഷണ സാധനങ്ങളെല്ലാം ഇതിനുള്ളൽ എത്തിച്ചു നൽകും. ഫോണ് ചാർജ് ചെയ്യാനുള്ള സൗകര്യവും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മ്യൂസിയത്തിലുള്ളവർ ഭീകര വേഷങ്ങൾ കെട്ടി പേടിപ്പിക്കാൻ വരുമെന്നുള്ളതാണ് മത്സരത്തിലെ ഏക വെല്ലുവിളി.