കാൻബറ: മെൽബണ്‍ സീറോ മലബാർ രൂപതയുടെ കീഴിലുള്ള കാൻബറ സെന്റ് അൽഫോൻസാ ഇടവകയിൽ കാത്തലിക് കോണ്‍ഗ്രസിന് തുടക്കമായി. ഫാ. എബ്രഹാം നാട്ടുകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെനഡിക്ട് ചെറിയാൻ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.
തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബനഡിക്ട് ചെറിയാനേയും, വൈസ് പ്രസിഡന്റായി ജോബി ജോർജിനേയും സെക്രട്ടറിയായി ജോജോ കണ്ണമംഗലത്തേയും ജോയിന്റ് സെക്രട്ടറിയായി തോമസ് ടി. ജോണിനേയും ട്രഷററായി ബെന്നി കണ്ണംപുഴയേയും തെരഞ്ഞെടുത്തു. കമ്മിറ്റി മെന്പേഴ്സ് ആയി ജോർജി പുല്ലാട്ടിനേയും ബിജു പുലിക്കാട്ടിലിനേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോജോ മാത്യു
കാൻബറയിൽ കാത്തലിക് കോണ്‍ഗ്രസിന് തുടക്കമായി
01:58 AM Sep 29, 2020 | Deepika.com