കോഴിക്കോട്: ട്രാന്സ്ജെന്ഡേഴ്സിനെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ തീരുമാനം. കോഴിക്കോട് സിറ്റി പോലീസാണ് ജാഗ്രതാ സമിതി രൂപീകരിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കുന്നത്.
കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ നിര്‍വഹണത്തിനായി സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ എ.ഉമേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.
ട്രാന്‍സ്ജെന്‍ഡേഴ്സിനു സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാഗ്രത സമിതി പ്രവര്‍ത്തിക്കുക.
നിയമ പരിരക്ഷയും ഇതുവഴി ഇവര്‍ക്ക് ഉറപ്പു വരുത്തും. എല്ലാ മാസത്തിലും ഒരു തവണ ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. ട്രാന്‍സ്ജെന്‍ഡേഴ്സിനു സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കു ലഭിക്കുന്നതായ എല്ലാ പരിഗണനയും ലഭ്യമാക്കാനായി ജാഗ്രതാസമിതികള്‍ സദാ പ്രവര്‍ത്തിക്കും. എല്ലാ അവകാശങ്ങളും ഇവര്‍ക്കു നേടികൊടുക്കുമെന്നും പോലീസ് അറിയിച്ചു.
വരുന്നൂ...ട്രാന്‍സ്ജെന്‍ഡേഴ്സിനു ജാഗ്രതാ സമിതി
02:15 PM Oct 27, 2021 | Deepika.com