സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് സൂം വീഡിയോ മീറ്റ് സിഡ്മൽ കണക്ട് 5 സെപ്റ്റംബർ 19 ശനിയാഴ്ച സിഡ്നി സമയം വൈകിട്ട് 7 മുതൽ 8.30 വരെ നടക്കും.
’കോവിഡ് കാലത്തിനു ശേഷം, ജീവിതവും ജാഗ്രതയും ’ എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ചയും ഓപ്പണ്‍ഫോറവും കണക്ട് 5 ലെ പ്രധാന പരിപാടിയായിരിക്കും. UNEP ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവൻ ഡോ. മുരളി തുമ്മാരുകുടി, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് സിന്ധു സൂര്യകുമാർ എന്നിവർ പാനലിസ്റ്റുകളും ഡോ. എമി റോയ് മോഡറേറ്ററുമായിരിക്കും . കൂടാതെ ’കോവിഡും മാനവികതയും’ എന്ന വിഷയത്തിൽ ഫാ. ഡേവിസ് ചിറമേലിന്റെ പ്രഭാഷണം, അന്ന ലിൻസ്, റിതു എന്നിവർ അവതരിപ്പിക്കുന്ന ഗാനങ്ങൾ അസോസിയേഷന്റെ 2018-2020 വർഷത്തെ പ്രവർത്തനങ്ങളെ അധികരിച്ചു നിർമിക്കുന്ന ’കർമ്മനിരതമായ രണ്ടുവർഷങ്ങൾ’ എന്ന വീഡിയോയുടെ റിലീസിംഗ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
റിപ്പോർട്ട്: ജെയിംസ് ചാക്കോ