+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുറിവുണ്ടാകുന്നു

? ഞാന്‍ 28 വയസുള്ള വിവാഹിതയാണ്. ഒന്നരവര്‍ഷം മുന്‍പായിരുന്നു വിവാഹം. ബന്ധപ്പെടുമ്പോള്‍ ഭര്‍ത്താവിനു ലിംഗത്തില്‍ മുറിവുണ്ടാകുന്നു എന്നതാണു പ്രശ്‌നം. വിവാഹം കഴിഞ്ഞ് നാലാം മാസം മുതലാണ് ഈ പ്രശ്‌നം കണ്ടുതുട
മുറിവുണ്ടാകുന്നു
? ഞാന്‍ 28 വയസുള്ള വിവാഹിതയാണ്. ഒന്നരവര്‍ഷം മുന്‍പായിരുന്നു വിവാഹം. ബന്ധപ്പെടുമ്പോള്‍ ഭര്‍ത്താവിനു ലിംഗത്തില്‍ മുറിവുണ്ടാകുന്നു എന്നതാണു പ്രശ്‌നം. വിവാഹം കഴിഞ്ഞ് നാലാം മാസം മുതലാണ് ഈ പ്രശ്‌നം കണ്ടുതുടങ്ങിയത്. ഒരു ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു ലിംഗചര്‍മത്തില്‍ ആന്റിസെപ്റ്റിക്ക് ഓയിന്റ്‌മെന്റ് പുരട്ടി ലിംഗം ദിവസവും ചെറു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു. പക്ഷെ ബന്ധപ്പെടുമ്പോള്‍ വീണ്ടും മുറിവുണ്ടാകുന്നു. ഉറ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകുന്നില്ല. ഇതിനൊരു പരിഹാരം നിര്‍ദേശിക്കാമോ?
മഞ്ജു , പെരുവ

ബന്ധപ്പെടുന്ന വേളയില്‍ കൃത്യമായ ലൂബ്രിക്കേഷന്‍ ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കുക. സ്ത്രീക്ക് ബാഹ്യകേളികള്‍ക്കിടെ ആവശ്യമായ നനവ് ഉണ്ടാകുന്നുവെങ്കില്‍ പുരുഷ പങ്കാളിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഒരു ഗൈനക്കോളജസ്റ്റിനെക്കൊണ്ട് നിങ്ങള്‍ ഒരു പരിശോധന നടത്തിക്കുക.


? ഞാന്‍ 35 വയസുള്ള മെക്കാനിക്കാണ്. എന്റെ പ്രശ്‌നം, വൃഷണത്തിലെ വേദനയും ഒപ്പം കാലിലെ സന്ധിവേദനയുമാണ്. നില്‍ക്കുമ്പോഴും നടക്കുമ്പോഴും വൃഷണത്തില്‍ വേദന കൂടുതലാണ്. ശുക്ലം പോയിക്കഴിയുമ്പോള്‍ വേദന കുറയും. ഒരു സര്‍ജന്റെ നിര്‍ദേശപ്രകാരം വോവറാന്‍ ഗുളിക കഴിച്ചു. ഗുളിക കഴിക്കുമ്പോള്‍ വൃഷണത്തിലെ വേദന കുറയുമെങ്കിലും തുടര്‍ന്നു തുടഭാഗത്തെ സന്ധി വേദനിക്കുന്നു. വൃഷണത്തിലെ വേദനയോടൊപ്പം ഞരമ്പുകള്‍ തടിച്ചു കാണപ്പെടുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? സന്ധി വേദനയ്ക്കു 2004 മുതല്‍ 2007 വരെ തുടര്‍ച്ചയായി പെനിഡ്യൂര്‍ കുത്തിവയ്പ് എടുത്തിരുന്നു. വൃഷണത്തിലെ വേദനയുമായി ഇതിനു ബന്ധമുണ്ടോ? എനിക്കു വിവാഹിതനാകുന്നതിനോ കുട്ടികളുണ്ടാകുന്നതിനോ തടസമുണ്ടോ?
നിയാസ്, വയനാട്

കൃത്യമായ വൈദ്യപരിശോധനകളില്ലാതെ താങ്കളുടെ പ്രശ്‌നത്തിനൊരു പരിഹാരം നിര്‍ദേശിക്കുക വളരെ ബുദ്ധിമുട്ടാണ്. ഒരു യൂറോളജസ്റ്റിനെ സമീപിക്കുന്നതായിരിക്കും ഉത്തമം.