നമ്മുടെ നാട്ടിൽ കടുവകളുടെയും സിംഹങ്ങളുടെയുമൊക്കെ സംരക്ഷണത്തിനായി വന്യജീവി സങ്കേതകങ്ങളും ദേശീയ ഉദ്യാനങ്ങളുമൊക്കെ സ്ഥാപിച്ചിരിക്കുന്നതുപോലെ അങ്ങ് ഹവായിയിൽ പൂച്ചകൾക്കുവേണ്ടു ഒരു സംരക്ഷണ കേന്ദ്രമുണ്ട്. ലനായ് ക്യാറ്റ് സാങ്ച്വറി എന്നു പേരിട്ടിരിക്കുന്ന ഈ കേന്ദ്രത്തിൽ 620 പൂച്ചകളാണ് താമസിക്കുന്നത്.
ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചകൾക്കാണ് ഇവിടെ അഭയം നൽകുന്നത്. വേലികെട്ടി വേർതിരിച്ചിരിക്കുന്ന പത്ത് സെന്റോളം വരുന്ന തുറന്ന സ്ഥലത്താണ് പൂച്ചകൾ താമസിക്കുന്നത്. ഇവിടെ ഇവർക്ക് മഴ നനയാതിരിക്കാനുള്ള ചെറിയ ഷെൽറ്ററുകളും നിർമിച്ചിട്ടുണ്ട്. പൂച്ചകൾക്ക് കളിക്കാനുള്ള ചെറിയ പ്ലേ ഗ്രൗണ്ടും ഇവിടെയുണ്ട്.
ആർക്കും എപ്പോൾ വേണമെങ്കിലും ഈ പൂച്ചകളെ സന്ദർശിക്കുകയും ഇവർക്ക് തീറ്റനൽകുകയും ഇവരോടൊപ്പം കളിക്കുകയുമൊക്കെ ചെയ്യാം. താത്പര്യമുള്ളവർക്ക് പൂച്ചകളെ ദത്തെടുക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
പൂച്ച സംരക്ഷണ കേന്ദ്രം
02:40 PM Mar 14, 2019 | Deepika.com