+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷൻ

ബല്ലാരറ്റ്: ഓസ്ട്രേലിയയിലെ ബല്ലാരറ്റിൽ കോവിഡ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൗൺസിൽ തുടങ്ങിയ "ബീ കൈൻഡ്' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസോസിയേഷൻ ഒരു ട്രക്ക
കൊറോണ:  ബല്ലാരറ്റിന് സഹായവുമായി  ബല്ലാരറ്റ് മലയാളി അസോസിയേഷൻ
ബല്ലാരറ്റ്: ഓസ്ട്രേലിയയിലെ ബല്ലാരറ്റിൽ കോവിഡ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൗൺസിൽ തുടങ്ങിയ "ബീ കൈൻഡ്' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസോസിയേഷൻ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങൾ സംഭാവനയായി നൽകി.

പ്രതിസന്ധിയിലായ യൂണിവേഴ്സിറ്റി വിദ്യാർഥികൾ, തൊഴിൽ രഹിതർ, ഭവന രഹിതർ എന്നിവർക്ക് നൽകുവാനും അടിയന്തര ഘട്ടത്തിലേക്കുള്ള കരുതൽ ശേഖരത്തിനുമായാണ് സിറ്റി കൗൺസിൽ ഈ പദ്ധതി തുടങ്ങിയത്. കൗൺസിലിനുവേണ്ടി ബല്ലാരറ്റ് മേയർ ബെൻ ടെയ് ലർ സംഭാവന സ്വീകരിച്ചു.

ബിഎംഎ സെക്രട്ടറി ലിയോ ഫ്രാൻസിസ്, ട്രഷറർ ആൽഫിൻ സുരേന്ദ്രൻ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ ഷേർലി സാജു, ലോകൻ രവി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാൻ രാജു, ബിബിൻ മാത്യു, സിജോ കാരിക്കൽ , ഡെന്നി ജോസ് എന്നിവരും ബിഎംഎ അംഗം ജൂബി ജോർജും മൾട്ടി കൾച്ചറൽ ഓഫീസർമാരും ചടങ്ങിൽ സംബന്ധിച്ചു.