വൈക്കം: എഐഎസ്എഫ് പ്രവർത്തകയെ അധിക്ഷേപിച്ചു എന്നതിന്റെ പേരിൽ എസ്എഫ്ഐയും എഐഎസ്എഫും രൂക്ഷമായ വാക്പോരിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ ഇരു സംഘടനകളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ രംഗത്ത്.
വെർബൽ റേപ്പിംഗും ജാത്യാധിക്ഷേപങ്ങളും പുരോഗമന പ്രസ്ഥാനങ്ങൾക്കു ഭൂഷണമാണോയെന്നു രാഷ്ട്രീയനേതൃത്വങ്ങൾ ആലോചിക്കണം. ഈ ജീർണതയെ മാതൃ സംഘടന തള്ളി പറഞ്ഞു മാതൃക കാട്ടണമെന്നും കെപിഎംഎസ് വൈക്കം യൂണിയൻ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളത്തിൽ യൂണിയൻ ജോയിന്റ് കൺവീനർ അഖിൽ കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും വെച്ചൂർ പഞ്ചായത്ത് മികച്ച കർഷകനായി തെരഞ്ഞെടുത്ത ബിജു മോൻ , കോവിഡിനെ തുടർന്ന് തെരുവോരങ്ങളിൽ കഴിയുന്നവർക്കു പ്രഭാത ഭക്ഷണം നൽകുന്ന പുഷ്പലത, മകൾ സരയു തുടങ്ങിയവരെ ഉപഹാരം നൽകി അനുമോദിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.സനീഷ് കുമാർ , സുജ സതീഷ് , സാബു കരിശേരി, അജിത്ത് കല്ലറ, മനോജ് കൊട്ടാരം തുടങ്ങിയ വർ പ്രസംഗിച്ചു.