ലോക്ഡൗണ്‍ ആഘോഷമാക്കി പ്രവാസിമലയാളികൾ :ഓണ്‍ലൈൻ ആർട്ട്ഫെസ്റ്റിവൽ നടത്തി ഹൊബാർട്ട് മലയാളികൾ

10:45 AM May 02, 2020 | Deepika.com
ഹൊബാർട്ട്: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തുടരുന്പോൾ ഓസ്ട്രേലിയയിലും ലോക് ഡൗണ്‍ തുടരുകയാണ്. കർശന നിയന്ത്രണം തുടരുന്ന രാജ്യത്ത് കൂട്ടം കൂടാനോ ആഘോഷങ്ങൾ നടത്താനോ അനുവാദം ഇല്ല. ആളുകൾ വീട്ടിൽ തുടരാൻ ആണ് അധികാരികൾ നിർദ്ദേശിചിച്ചിരിക്കുന്നത്. എന്നാൽ വീട്ടിൽ ഇരുന്നു കൊണ്ട് ലോക് ഡൗണ്‍ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഹൊബാർട്ട് മലയാളി അസോസിയേഷൻ.

ടാസ്മാനിയയിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി സ്റ്റോറായ മൂന ഏഷ്യൻ ബസാറുമായി ചേർന്നാണ് ഈ ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ നടക്കുന്നത്. ന്ധസ്റ്റേ ഹോം, സ്റ്റേ സേഫ് ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ ന്ധഎന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷപ്രകാരം ഹൊബാർട്ട് പ്രവാസി മലയാളികൾക്കു വീട്ടിൽ തുടർന്ന് കൊണ്ട് അവരുടെ കലാ പ്രകടനങ്ങൾ മൊബൈലിൽ പകർത്തി അസോസിയേഷന് അയച്ചു കൊടുക്കാം. അസോസിയേഷന്‍റെ പേജിൽ പ്രസിദ്ധീകരിക്കുന്ന പ്രകടനങ്ങളിൽ കൂടുതൽ റീച്ച് കിട്ടുന്ന പോസ്റ്റുകൾ വിജയികളാകും.ഡാൻസ്, ടിക് ടോക്, പാട്ടുകൾ, ഉപകരണസംഗീതം, കുക്കറി ഷോ തുടങ്ങിയ മത്സര ഇനങ്ങളിൽ ആളുകൾ വലിയ തോതിൽ പങ്കെടുക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്.

മെയ് 15 വരെയുള്ള പോസ്റ്റ് റീച്ച് ആണ് ഫലം നിർണ്ണയിക്കുക എന്ന് ഹൊബാർട്ട് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജിനോ ജേക്കബ് വ്യക്തമാക്കി. വിജയികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത് എന്ന് ഏഷ്യൻ ബസാർ ഡയറക്ടർ മാരായ ബാസ്റ്റിൻ ജോർജും, ജോർടിൻ ജോർജും പറഞ്ഞു. പ്രായഭേദമന്യേ പ്രവാസി മലയാളികൾ പങ്കെടുക്കുന്ന ഈ ആർട്ട് ഫെസ്റ്റിവൽ മുഴുവൻ പ്രവാസി സംഘടനകൾക്കും മാതൃക ആകുകയാണ്.