+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി വിദ്യാർഥികൾക്ക് സഹായവുമായി നവോദയ ഓസ്ട്രേലിയ ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

മെൽബൺ: ഓസ്ട്രേലിയയിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്ട്രേലിയ വിവിധ സ്റ്റേറ്റുകളിലെ വോളന്‍റിയർമാർ മുഖേന അവശ്യ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.ആദ്യഘട്ടത്തിൽ ബ്രിസ്ബേനിലെ വിവിധ സർവകാ
മലയാളി വിദ്യാർഥികൾക്ക്  സഹായവുമായി നവോദയ ഓസ്ട്രേലിയ ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
മെൽബൺ: ഓസ്ട്രേലിയയിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്ട്രേലിയ വിവിധ സ്റ്റേറ്റുകളിലെ വോളന്‍റിയർമാർ മുഖേന അവശ്യ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.

ആദ്യഘട്ടത്തിൽ ബ്രിസ്ബേനിലെ വിവിധ സർവകാലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കായി പലവ്യഞ്ജനങ്ങൾ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ തൊഴിൽ നഷ്ടമായവർക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികൾക്ക് രൂപം നൽകുകയും ചെയ്തു.

ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത, രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്കായി നോർത്തേൺ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് ഹെൽത്ത് ഡെസ്ക് ആരംഭിച്ചു. നവോദയ ഹെൽപ്പ് ഡെസ്ക്കിൽ ഫോൺ വിളിച്ചോ, മെസേജ് ചെയ്തോ വിശദാംശങ്ങൾ അറിയിക്കുന്ന പക്ഷം അവർക്ക് ഡോക്ടർമാരുടെ മെഡിക്കൽ ഗൈഡൻസ് സൗജന്യമായി ലഭ്യമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്.

നവോദയ പെർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളി വിദ്യാർഥികൾക്ക് അവശ്യസാധനങ്ങളായ പലവ്യഞ്ജനങ്ങളും. പച്ചക്കറികളും പഴവർഗങ്ങളും വിതരണം ചെയ്തു. വിക്ടോറിയയിലും മെൽബൺ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി വിദ്യാർഥികൾക്കായി അവശ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

സിഡ്നിയിലും അഡ്‌ലൈഡിലും നവോദയ ഓസ്ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്നബാധിതർക്ക് സഹായമൊരുക്കാൻ രംഗത്തിറങ്ങുകയാണ്.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ