സ്ത്രീകളുടെ ആരോഗ്യജീവിതത്തിനു വെണ്ടയ്ക്ക ഗുണ പ്രദം; പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്ഥശിശുവിന്റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം.
ഗർഭകാലത്ത് 4മുതൽ 12 വരെ ആഴ്ചകളിലാണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിൻ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ ശുദ്ധമായ വെണ്ടയ്ക്കയിൽ നിന്നു തയാറാക്കുന്നവിഭവങ്ങൾ ഉൾപ്പെടുത്തണം.
ശരീരമെന്പാടും ഓക്സിജൻ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിൻ ഉത്പാദനം കൂടുന്നതോടെ രക്തസഞ്ചാരവും മെച്ചപ്പെടുന്നു. ചർമത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിർത്താനാകുന്നു.
വെണ്ടയ്ക്കയിലുളള വിറ്റാമിൻ എ എന്ന ആൻറിഓക്സിഡൻറ് ചർമാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകൾ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചർമകോശങ്ങൾക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകൾ നിർവീര്യമാക്കുന്നു.
എണ്ണയിൽ വറുത്ത വിഭവങ്ങളിലൂടെയാണ് കൊളസ്ട്രോൾ അമിതമായി ശരീരത്തിലെത്തുന്നത്. വെണ്ടയ്ക്ക ഫ്രൈ ചെയ്തു കഴിക്കുന്നത് കഴിവതും ഒഴിവാക്കണം. മറ്റു രീതികളിൽ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം. ആവിയിൽ വേവിക്കുന്നത് ഉത്തമം.