ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിനു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് മറിഞ്ഞു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
പരിക്കേറ്റ കന്യാകുമാരി സ്വദേശികളായ ജഗൻ, ബൽറാം എന്നിവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽനിന്നും തൃശൂർ ചാവക്കാടെയ്ക്ക് മത്സ്യബന്ധന വള്ളവുമായി പോയ പിക്കപ്പ് വാൻ സമീപത്തെ പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ഹരിപ്പാട് പോലീസും, ഹൈവേ പോലീസും എത്തി ഗതാഗതം നിയന്ത്രിച്ചു.