ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകർന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
* ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിൻ നഷ്ടപ്പെടും. അയഡൈസ്ഡ് ഉപ്പിലെ അയഡിൻ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പിൽ വെള്ളം ചേർത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്. ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കിൽ ചേർത്താൽ അളവിൽ കൂടാനുള്ള സാധ്യതയേറും.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
അലുമിനിയം കലർന്ന ഉപ്പ് വേണ്ട
ഫ്രീ ഫ്ളോയിംഗ് സോൾട്ട് എന്ന പേരിൽ അറിയപ്പെടുന്ന ചിലതരം ഉപ്പുകളിൽ അലുമിനിയം സിലിക്കേറ്റ് കൂടി ചേർക്കുന്നുണ്ട്. ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് അലുമിനിയം സിലിക്കേറ്റ് ചേർക്കുന്നത്. ഉപ്പ് കട്ടപിടിച്ചുപോയാലും ഉപയോഗശൂന്യമാവില്ല. അതിനാൽ അലുമിനിയം സാന്നിധ്യമുള്ള ഉപ്പ് ഉപയോഗിക്കുന്നതു നന്നല്ല. അലുമിനിയം ആൽസ്ഹൈമേഴ്സിന് കാരണമാകുന്നതായി പഠനങ്ങളുണ്ട്. ആൽസ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറിൽ അലുമിനിയത്തിന്റെ സാന്നിധ്യം കാണാറുണ്ട്. അതിനാൽ അലുമിനിയം കലർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കഴിവതും ഒഴിവാക്കണം, അലുമിനിയം പാത്രങ്ങളിലെ പാചകവും.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. ഉണക്കമീൻ
(ഡ്രൈ ഫിഷ്) ശീലമാക്കരുത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്