+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ മെഗാ നാടകം

കുവൈത്ത്‌ സിറ്റി : ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റിന്‍റെ ബാനറിൽ അവതരിപ്പിക്കുന്ന മെഗാ നാടകം "ഷുർ ഷോമ്രാട്ട് ' ജനുവരി 24 നു (വെള്ളി) ഹവല്ലി ബോയ്സ് സ്കൗട്ട് ഹാളിൽ അരങ്ങേറും. പ്രമുഖ സംഗീത സംവിധായകൻ
കുവൈത്തിൽ മെഗാ നാടകം
കുവൈത്ത്‌ സിറ്റി : ഫ്യൂച്ചർ ഐ തിയേറ്റർ കുവൈറ്റിന്‍റെ ബാനറിൽ അവതരിപ്പിക്കുന്ന മെഗാ നാടകം "ഷുർ ഷോമ്രാട്ട് ' ജനുവരി 24 നു (വെള്ളി) ഹവല്ലി ബോയ്സ് സ്കൗട്ട് ഹാളിൽ അരങ്ങേറും.

പ്രമുഖ സംഗീത സംവിധായകൻ എം.എസ് .ബാബുരാജിന്‍റെ ജീവിതം ഇതിവൃത്തമാക്കിയുള്ളതാണു നാടകം. ഡോ. സാംകുട്ടി പട്ടംകരിയാണു നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയറ്റർ ആർട്സിൽ മാസ്റ്റേഴ്സ് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി യും കരസ്ഥമാക്കിയിട്ടുള്ള ഡോ.സാംകുട്ടി പട്ടംകരി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാടക പ്രവർത്തനങ്ങളുമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കുവൈത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു നാടകവുമായി എത്തിച്ചേരുന്നത്.

ഒരു നൂതന ദൃശ്യ ഭാഷ്യം ഏറ്റവും ജനകീയമായി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ് നാടകത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രദർശനത്തിന് മുന്നോടിയായി കുവൈത്തിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന, ബാബുരാജ് സംഗീതം നിർവഹിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. വൈകുന്നേരം 4 നും രാത്രി 7.30 നുമായി രണ്ടു പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: 66880308, 97106957, 66970530, 97298144.

റിപ്പോർട്ട്: സലിം കോട്ടയിൽ