ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക് യുഎഇ സമഗ്രരൂപ തയ്യാറാക്കുന്നു. 2021ൽ നടക്കുന്ന അൽ അമൽ എന്ന ചൊവ്വാ ദൗത്യത്തോടെ ഇതിന്റെ സുപ്രധാന ഘട്ടം പിന്നിടും. ഖലീഫ സാറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് യുഎഇ.
ചൊവ്വയിലെ വെല്ലുവിളികൾ അതിജീവിച്ച് മനുഷ്യജീവിതം യാഥാർത്ഥ്യമാക്കുകയെന്നതാണ് യുഎഇയുടെ സ്വപ്നം. കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന സാഹചര്യം ചൊവ്വാ ജീവിതത്തിന് അനിവാര്യമായതിനാൽ അതിനായുള്ള ഗവേഷണങ്ങളാണ് പുരോഗമിക്കുന്നത്.
എഴുപതിലേറെ സ്വദേശി ശാസ്ത്രജ്ഞരും എൻജിനിയർമാരും അൽ അമൽ ദൗത്യത്തിനായി പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ ഇവരുടെ എണ്ണം 150 ആയി ഉയരും.
മണിക്കൂറിൽ 1,26,000 കിലോമീറ്റർ വേഗത്തിൽ 200 ദിവസം സഞ്ചരിച്ചാണ് 60 കോടി കിലോമീറ്റർ ദുരം പിന്നിട്ട് ചൊവ്വയെന്ന ലക്ഷ്യത്തിലെത്താൻ യുഎഇ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
02:59 PM Jan 30, 2019 | Deepika.com